ആസാം പ്രളയക്കെടുതിയിൽ വലയുമ്പോഴും, അധികാരക്കൊതിമൂലം പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി- ഗൗരവ് ഗൊഗോയ് എംപി

ദിസ്പൂര്‍ : പ്രളയക്കെടുതിയില്‍ വലയുന്ന ആസാം സന്ദര്‍ശിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസമിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്എം.പി .പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ച്‌ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതാണ്. എന്നാല്‍ അദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കിലാണെന്നും ഗൊഗോയ് കുറ്റപ്പെടുത്തി.

അധികാരത്തിന് വേണ്ടി ബി.ജെ.പി കണ്ണടച്ചിരിക്കുകയാണെന്നും അധികാരം മാത്രമാണ് ബി.ജെ.പിയുടെ മുഖ്യ ലക്ഷ്യമെന്നും ഗൊഗോയ് പറഞ്ഞു. ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി ആസാമിലെ വെള്ളപ്പൊക്കമാണ്. പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണം. ദുരിതബാധിതര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പക്ഷെ മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച്‌ അധികാരം നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. മഹാരാഷ്ട്രക്കും ഗുജറാത്ത് തെരഞ്ഞടുപ്പിനുമാണ് പ്രധാനമന്ത്രി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുവാഹത്തിയിലെ രാഷ്ട്രീയ വാര്‍ത്തകള്‍ കവര്‍ ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ദയവായി പ്രളയക്കെടുതിയില്‍ വലയുന്ന സില്‍ച്ചാറിലെയും കരിംഗഞ്ചിലെയും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കൂടി കവര്‍ ചെയ്യണം. അവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല, നിരവധി ആളുകളാണ് മരിക്കുന്നത്, ശ്മശാനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്- ഗൊഗോയ് പറഞ്ഞു.

Related posts

Leave a Comment