ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഇന്ന് സൂര്യോദയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പരാമര്‍ശിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.പെഗാസസ്, വില വര്‍ധന, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചക്കായി പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. അതേസമയം, ഇന്ന് മുതല്‍ 25 ദിവസം നീളുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ബില്‍ കേന്ദ്രം പാസാക്കും.
ഒരു വര്‍ഷം നീണ്ടു നിന്ന കാര്‍ഷിക പ്രക്ഷോഭത്തിന് ശേഷം ഈ മാസം അവസാനത്തിലാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.പ്രധാനമന്ത്രിയുടെ തീരുമാനം വൈകിയെന്ന് ആരോപിച്ച് കര്‍ഷക നേതാക്കളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.