തമിഴ്നാട് കണ്ണ് തുറക്കുമോ..? സ്റ്റാലിന്റെ പേജിൽ അഭ്യർത്ഥനയുമായി മലയാളികൾ

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടില ജലനിരപ്പ് ഉയർന്നതിൽ കേരളത്തിലാകെ ആശങ്ക പടർന്നിരിക്കെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ അഭ്യർത്ഥന.വെള്ളമെത്രവേണെങ്കിലും എടുത്തോ പക്ഷെ 40 ലക്ഷം ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഡികമ്മീഷൻ മുലപ്പെരിയാർ ഡാം, സേവ് കേരള തുടങ്ങിയ ഹാഷ് ടാഗുകളും കമന്റ് ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന ആവശ്യം സർക്കാർ ഉന്നയിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച്ച വരുത്തിയെന്നാണ് ഹരജി.സുരക്ഷക്കായുള്ള മേൽനോട്ട സമിതി ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നാണ് രണ്ടാമത്തെ ഹരജി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്

നിലവിൽ മുല്ലപെരിയാറിലെ ജലനിരപ്പ് 137 അടി പിന്നിട്ടു. സെക്കന്റിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 5700 ഘനയടി ജലമാണ്. 2200 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 138 അടിയെത്തിയാലാണ് രണ്ടാമത്തെ മുന്നറിയിപ്പ് നൽകുക. 140 അടിയിൽ ആദ്യ ജാഗ്രതാ നിർദേശം നൽകും. അനുവദനീയമായ പരമാവധി സംഭരണം 142 അടിയാണ്.

Related posts

Leave a Comment