കടകള്‍ രാത്രി എട്ടുവരെ, ബാങ്കുകള്‍ എല്ലാ ദിവസവും

തിരുവനന്തപുരംഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ നാളെ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ടിപിആര്‍ പതിനഞ്ച് ശതമാനത്തില്‍ താഴെയുള്ള എ,ബി, സി കാറ്റഗറിയില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ കടകള്‍ നാളെ മുതല്‍ എല്ലാ ദിവസവും രാത്രി എട്ടു വരെ തുറന്നു പ്രവര്‍ത്തിക്കും. ഡി. ക്യാറ്റഗറിയില്‍ നിലവിലെ നിന്ത്രണങ്ങള്‍ തുടരും. അവശ്യവസ്തുക്കളുടെ കടകള്‍ രാത്രി ഏഴുവരെ തുറക്കാന്‍ അനുമിതിയുണ്ട്. അതേ സമയം, എല്ലാ മേഖലകളിലും ശനി ഞായര്‍ ദിവസങ്ങളില്‍ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരും. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.

ആരാധനാലയങ്ങളിലും ഇളവുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ പ്രഖ്യാപനം വരും.

Related posts

Leave a Comment