കുവൈറ്റ് തുറക്കുന്നു, നിയന്ത്രണങ്ങളോടെ

കുവൈറ്റ് സിറ്റിഃ പ്രവാസികള്‍ക്കായി കുവൈറ്റ് ഓഗസ്റ്റ് ഒന്നിനു ഭാഗികമായി തുറക്കും. കര്‍ശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു.

ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന.

3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. കോവിഷീല്‍ഡ് വാക്സിനേഷന് യൂറോപ്യന്‍ യൂണിയനില്‍ അംഗീകാരം കിട്ടിയെങ്കിലും ഗള്‍ഫ് നാടുകളില്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

Related posts

Leave a Comment