ഭീഷണി ഭയന്ന് പൊതുപ്രവര്‍ത്തനം നിര്‍ത്തില്ലഃ തിരുവഞ്ചൂര്‍

കോട്ടയം: വധഭീഷണി ഭയന്ന് പൊതു പ്രവര്‍ത്തനം നിര്‍ത്തി വീട്ടിലിരിക്കില്ലെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധകൃഷണ്ന്‍. മുന്‍പും ഇത്തരം ഭീഷണികളുണ്ടായിട്ടുണ്ട്. അതെല്ലാം അതിജിവിച്ചാണ് ഇതുവരെ വന്നത്. ഇനിയും അങ്ങനെതന്നെ മുന്നോട്ടു പോകും. സംസ്ഥാനത്തെ ജയിലുകളില്‍പ്പോലും കുറ്റകൃതങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നു എന്നത് വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വധഭീഷണിയെത്തു‍ടര്‍ന്നു പോലീസിനു മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

തനിക്കെതിരെ വധഭീഷണി മുഴക്കിയതിന്‍റെ പിന്നിലുള്ള വസ്‌തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരാണ്. തനിക്കു ഭീഷണിക്കത്ത് അയച്ചത് ജയിലില്‍ നിന്നു പുറത്തിറങ്ങിയവരാണെന്ന് ഉറപ്പാണ്. ജയിലില്‍ നിന്ന് ഇറങ്ങിയ ആളുകള്‍ ആരൊക്കെ എന്ന് എല്ലാവര്‍ക്കും അറിയാം. ജാമ്യത്തില്‍ ഇറങ്ങിയ ആളുകളുടെയും പരോളില്‍ ഇറങ്ങിയവരുടെയും പട്ടിക സര്‍ക്കാരിന്‍റെ കൈയിലുണ്ട്. സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയ സാഹചര്യത്തില്‍ ഇതിനു പിന്നിലെ വസ്‌തുതകള്‍ സര്‍ക്കാര്‍ തന്നെ പുറത്തുകൊണ്ടുവരട്ടെയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ജയിലിനുള്ളിലെ കാര്യങ്ങള്‍ ആരാണു നടത്തുന്നത്. ആരൊക്കെയാണ് ഇതിന് പിന്നില്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കട്ടെ. ടി പി വധക്കേസ് അന്വേഷണ സമയത്ത് ഒന്നും കൂടി ചെയ്‌താലും അങ്ങോട്ട് തന്നെ പോയാല്‍ മതിയല്ലോ എന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. സമാനമായ നിലയിലാണ് കത്തിലെ വരികള്‍. കത്തിന്‍റെ ഉറവിടം പൊലീസ് കണ്ടെത്തേട്ടെ. സമര്‍ത്ഥരായ പൊലീസുകാര്‍ സേനയിലുണ്ട്. ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Related posts

Leave a Comment