Connect with us
48 birthday
top banner (1)

Kerala

സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല: മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Avatar

Published

on

തിരുവനന്തപുരം: തന്നോട് പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയാന്‍ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തടഞ്ഞുവെച്ച ബില്ലുകളുടെ അടിയന്തര സാഹചര്യം നേരിട്ട് ബോധ്യപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എനിക്ക് ആരോടും മുന്‍വിധിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരിട്ടുപറയൂ.

Advertisement
inner ad

എന്നോട് മാധ്യമങ്ങള്‍ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാര്‍ട്ടി മെമ്പര്‍മാരോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കശ്മീരിനെ സ്വതന്ത്ര കശ്മീര്‍ എന്നു വിളിക്കുന്നത് നിര്‍ത്താന്‍ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്‌നിപകരുന്നത് നിര്‍ത്താന്‍ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്ന കാര്യങ്ങളാണിവ’-ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്തുകാര്യവും വിളിച്ചു പറയാവുന്ന സ്ഥാനമാണ് ഗവര്‍ണര്‍ പദവിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കരുതരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് പറഞ്ഞിരുന്നു. ‘കേരളത്തില്‍ ഭരണം നടത്തുന്നത് മന്ത്രിമാരല്ല പ്രൈവറ്റ് സെക്രട്ടറിമാരാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതേവരെ കേന്ദ്രമന്ത്രിമാരോ കേന്ദ്രസര്‍ക്കാരോ ഇങ്ങനെയൊരുകാര്യം പറഞ്ഞിട്ടില്ല. അതിനര്‍ഹിക്കുന്നരീതിയില്‍ മറുപടിപറയുന്നില്ല. പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരണം നടത്തുന്നതെന്നുപറയാന്‍ എന്തനുഭവമാണ് ഈ മനുഷ്യനുള്ളത്. കേരളത്തിനെതിരായ ഒരു മനുഷ്യന്‍ കേരളത്തിന്റെ ഗവര്‍ണറായിരുന്നാല്‍ എങ്ങനെയിരിക്കും അവസരവാദപരമായി ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുകയാണ്.

Advertisement
inner ad

കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേക്ക് ആര്‍.എസ്.എസിന് വേണ്ടപ്പെട്ടവരെ നിയമിക്കാനല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭ, ചാന്‍സലര്‍ പദവി നല്‍കിയത്. ഈ സര്‍വകലാശാലകള്‍ തയ്യാറാക്കി നല്‍കിയ അര്‍ഹരായവരുടെ പട്ടികയ്ക്കു പകരം പുതിയ പട്ടിക ഗവര്‍ണര്‍ കൊണ്ടുവന്നത് ആരുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതവും അംഗീകാരവും ഈ നീക്കത്തിനുപിന്നിലുണ്ട്’ -മുഖ്യമന്ത്രി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാ​റ​ശാ​ല ഷാ​രോ​ൺ വധക്കേസിൽ അന്തി​മ വാ​ദം നെ​യ്യാ​റ്റി​ൻ​ക​ര അഡീഷണ​ൽ സെ​ഷ​ൻ​സ് കോടതിയിൽപൂർത്തിയായി. കേ​സി​ൽ പ്രതികൾക്കുള്ള ശിക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ്ര​ഖ്യാ​പിക്കും. കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂമ്പള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അമ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്രീഷ്മയ്ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷൻ വാ​ദി​ച്ചു. പ്ര​തി ഒ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല. ഗ്രീ​ഷ്മ​യ്ക്ക് ചെ​കു​ത്താ​ന്‍റെ മനസാണ്. ഷാ​രോ​ണി​ന്‍റെ സ്വ​പ്നം ഗ്രീ​ഷ്മ ത​ക​ർ​ത്തു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

അ​തേ​സ​മ​യം ശി​ക്ഷ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെന്ന് ഗ്രീ​ഷ്മ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്ക് പഠി​ക്ക​ണം. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ്രീ​ഷ്മ കോ​ട​തി​ക്ക് കൈ​മാ​റി. ത​നി​ക്ക് 24 വ​യ​സു​മാ​ത്ര​മാ​ണ് പ്രായം. മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ൻ ഒ​രാ​ൾ മാ​ത്ര​മേ ഉള്ളു​വെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ഗ്രീഷ്മ കോ​ട​തി​യി​ൽ വാ​ദി​ച്ചു. രേ​ഖാ​മൂ​ലം ത​നി​ക്ക് പറ​യാ​നു​ള്ള​തും ഗ്രീ​ഷ്മ എ​ഴു​തി ന​ൽ​കി. കേ​സി​ൽ ഉള്ള​ത് സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഗ്രീഷ്മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഗ്രീ​ഷ്മ​യു​ടെ സ്വകാ​ര്യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെയ്തു. ഷാ​രോ​ണി​ന് ബ്രൂ​ട്ട​ൽ മ​ന​സു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured