ബിഹാറിൽ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ല; സിപിഎമ്മിന്റെ 2 എംഎൽഎമാർ പുറത്ത് നിന്ന് പിന്തുണക്കും – സീതാറാം യച്ചൂരി

പട്ന : ബിഹാറിൽ ആർജെഡി-ജെഡിയു -കോൺഗ്രസ്‌ മഹാസഖ്യ സർക്കാരിന്റെ ഭാഗമാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഐഎമ്മിന്റെ രണ്ട് എംഎൽഎമാർ പുറത്തു നിന്നും പിന്തുണ നൽകുമെന്നും യച്ചൂരി വ്യക്തമാക്കി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി യച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച്ച നടത്തി. 2024 ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് യച്ചൂരി പറഞ്ഞു. ബിഹാറിൽ പ്രതീക്ഷ നൽകുന്ന മാറ്റമാണ് ഉണ്ടായതെന്ന് ഡി. രാജ പ്രതികരിച്ചു.

Related posts

Leave a Comment