Connect with us
48 birthday
top banner (1)

Ernakulam

ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ല: കുഴൽനാടൻ

Avatar

Published

on

തിരുവനന്തപുരം: വിജിലൻസ് കേസിൽ കുടുക്കി തന്നെ വേട്ടയാടിയാലും മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽ നാടൻ. തനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വസ്തുതാപരമല്ല. അതിനുള്ള രേഖകൾ ഏതു ഘട്ടത്തിലും ഹാജരാക്കും. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയില്ലെന്നും മാത്യു കുഴൽനാടൻ അറിയിച്ചു. വിജിലൻസ് അന്വേഷണം കൊണ്ട് താൻ നിർവീര്യനാകുകയോ ഭയപ്പെട്ട് പിൻമാറുകയോ ചെയ്യില്ല. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരായ തന്റെ യുദ്ധം ഇനി മുറുകുമെന്നും കുഴൽനാടൻ അറിയിച്ചു.

നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ശ്രമം. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും.

Advertisement
inner ad

വക്കീൽ ഓഫീസ് വഴി മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

നവീന്‍ ബാബുവിന്റെ മരണം:അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍

Published

on

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

പൊളിറ്റിക്കല്‍ ഇന്‍ഫ്‌ലുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന്‍ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി 12 ന് പരിഗണിക്കാനായി മാറ്റി.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Ernakulam

സഹയാത്രികയോട് ട്രെയിനില്‍ മോശമായി പെരുമാറി; സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു

Published

on

കൊച്ചി: സഹയാത്രികയോട് ട്രെയിനില്‍ വച്ച്‌ മോശമായി പെരുമാറിയ പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.പാലക്കാട് അഗളി സ്വദേശിയായ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
ട്രെയിൻ എറണാകുളത്തെത്തിയപ്പോള്‍ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയില്‍വേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണില്‍ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്ന‌മെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്ന‌മെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഡീസൽ ചോർച്ചയുടെ വ്യാപ്ത‌ി ചെറുതല്ലെന്നും ജലാശയങ്ങൾ മലിനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എച്ച്പിസിഎല്ലിലെ മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപ്പെട്ടു. മലിനമായ പുഴകളും മറ്റും ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മലിനമായ മണ്ണും വെള്ളവും ശുചീകരിക്കണം. മുംബൈയിൽനിന്ന് കെമിക്കൽ കൊണ്ടുവന്ന് ശുചീകരണം നടത്തുമെന്നും അദ്ദേഹം പറ ഞ്ഞു. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ഓടയിലൂടെ ബുധനാഴ്‌ചയാണ് ഡീസൽ ഒഴുകിയെത്തിയത്. പ്രദേശവാസികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നം പരിഹരിച്ചെ ന്ന് എച്ച്പിസിഎൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, കോർപറേഷനിലെ ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു.

Advertisement
inner ad
Continue Reading

Featured