ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും ; തനിക്കൊപ്പം കനയ്യകുമാറും ഉണ്ടാകും : ജിഗ്നേഷ് മേവാനി

ഈ വരുന്ന ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി. തനിക്കൊപ്പം ജെഎൻയു സമര നേതാവ് കനയ്യകുമാറും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വാദ്ഗാം സീറ്റില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജിഗ്നേഷ് മേവാനിക്ക് കോൺ​ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. വരാനിരിക്കുന്ന  ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.  ഇരുവരും കോണ്‍ഗ്രസിലെത്തുമ്പോള്‍ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്‍ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൂടുതല്‍ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുല്‍ഗാന്ധിയുടെ നീക്കം.

Related posts

Leave a Comment