ബത്തേരി ആര്‍മാട് പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷം


സുല്‍ത്താന്‍ബത്തേരി: ആര്‍മാട് പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷം. വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ളവയെ പിടികൂടുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ പാപ്പാളി മത്തായി എന്നയാളുടെ ആട് വന്യജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് ആടിനെ ആക്രമിച്ച് കൊന്നത്. മുന്തിയ ഇനത്തില്‍പെട്ട ആടിനെയാണ് കൊന്നത്. ഈ പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതര്‍ ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മനുഷ്യര്‍ക്ക് വരെ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കോട്ടക്കുന്ന് ഡിവിഷനിലെ എല്ലാ പ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പാലിറ്റിയും തയ്യാറാവണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ അണഞ്ഞു പോയിട്ട് കുറെ കാലങ്ങളായി. വര്‍ഷങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണും, മുനിസിപ്പാലിറ്റിയിലെ പ്രധാന അങ്ങാടികളും, കവലകളുമെല്ലാം രാത്രിയായാല്‍ ഇരുട്ടിലാണ്. മിക്ക തെരുവ് വിളക്കുകളും ഉപയോഗ ശൂന്യമാണ്. ഇതിനൊരു പരിഹാരം മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുപോലുമില്ല.

Related posts

Leave a Comment