Connect with us
48 birthday
top banner (1)

Featured

വന്യജീവി ആക്രമണം; ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടിയെടുക്കണം: കെ.സി വേണുഗോപാൽ എം.പി

Avatar

Published

on

ന്യൂഡൽഹി: കേരളത്തിൽ ജനവാസ മേഖലകളിൽ വന്യജീവികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി. വനംവകുപ്പ് പുറത്തിറക്കിയ 2020-21 ലെ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 8017 മനുഷ്യ-വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 637 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 18 മാസത്തിനിടെ 123 മനുഷ്യജീവനുകളും നഷ്ടമായി. കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവ ജനവാസമേഖലകളിൽ ഇറങ്ങുന്നത് പതിവ് കാഴ്ചയായി.
സമീപ ദിവസങ്ങളിൽ കോട്ടയം, കൊല്ലം ജില്ലകളിൽ കാട്ടുപോത്തിന്റെയും കടുവയുടെയും ആക്രമണത്തിൽ മൂന്നു പേർ മരണപ്പെട്ടു.
വന്യജീവികളുടെ ആക്രമണത്തിൽപ്പെട്ട ദുരിതബാധിതരായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള 8000-ത്തോളം അപേക്ഷകൾ ഇപ്പോഴും തീർപ്പാക്കാതെ കിടക്കുന്നുവെന്നും കെ.സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭൂമിയിൽ കാൽതൊട്ട് സുനിത വില്യംസും സംഘവും; 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശുഭാവസാനം

Published

on

ന്യൂഡൽഹി : 9 മാസവും 14 ദിവസവും ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഉള്‍പ്പടെ നാലു പേര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും ഒപ്പം ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 2025 മാര്‍ച്ച്‌ 18 ന് ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ടത്.17 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച്‌ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലില്‍ പതിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച്‌ ഉയർത്തി കപ്പലിലേക്ക് മാറ്റി. തുടർന്ന് പേടകത്തിനുള്ളില്‍ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിച്ച്‌ ഹെലികോപ്റ്ററില്‍ നാസ കേന്ദ്രത്തിലേക്ക് മാറ്റി.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബഹിരാകാശ പേടകത്തിന്റെ താപനില 1650 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഈ സമയത്ത്, ബഹിരാകാശ പേടകവുമായുള്ള ബന്ധം ഏകദേശം 10 മിനിറ്റോളം നഷ്ടപ്പെടുകയും ആശയവിനിമയ തടസ്സപ്പെടുകയും ചെയ്തു.ഈ സമയത്ത്, കാപ്‌സ്യൂളില്‍ ഇരിക്കുന്ന ബഹിരാകാശയാത്രികര്‍ പുറത്തേക്ക് നോക്കുമ്പോള്‍, അവര്‍ ഒരു അഗ്‌നിഗോളത്തില്‍ ഇരിക്കുന്നതായി തോന്നും, എന്നാലും ഈ സമയത്ത് അവര്‍ക്ക് താപനില അനുഭവപ്പെടുന്നില്ല.
കാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോൾ അതിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 28000 കിലോമീറ്ററാണ്. ഈ വേഗതയില്‍ കാപ്‌സ്യൂള്‍ കടന്നുപോകുമ്പോൾ അത് അന്തരീക്ഷത്തില്‍ ഉരസും. ഈ സമയത്ത് ഘര്‍ഷണം കാരണം, കാപ്‌സ്യൂള്‍ ഏകദേശം 3500 ഫാരന്‍ഹീറ്റ് വരെ ചൂടാകുന്നു. അതായത്, അതിന്റെ താപനില വലിയ അളവില്‍ വര്‍ദ്ധിക്കുന്നു. കാപ്‌സ്യൂളിലെ ചില പ്രത്യേക ലോഹങ്ങള്‍ ചൂടില്‍ നിന്ന് അതിനെ സംരക്ഷിക്കും. ഈ സമയത്ത് കാപ്‌സ്യൂളിന്റെ സിഗ്‌നലും നഷ്ടപ്പെടും. നാസയുടെ അഭിപ്രായത്തില്‍, ഏകദേശം 7-10 മിനിറ്റ് നേരത്തേക്ക് കാപ്‌സ്യൂളിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടിരുന്നു.

Advertisement
inner ad

2024 ജൂണ്‍ അഞ്ചിനാണ് വിമാന നിർമാണക്കമ്ബനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി സുനിതയും ബുച്ച്‌ വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിയത്.സുനിതയും ബുച്ച്‌ വില്‍മോറും എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങള്‍. പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലില്‍ സ്പേസ് എക്സിനെ നാസ ദൗത്യം കൈമാറുകയായിരുന്നു. കൂടാതെ, തിരിച്ചുവരവ് നീണ്ടതിനാല്‍ സുനിതയെയും വില്‍മോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാനും നാസ തീരുമാനിച്ചു.

Advertisement
inner ad
Continue Reading

Dubai

ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

Published

on

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.

ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്

Advertisement
inner ad

തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.

Advertisement
inner ad
Continue Reading

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured