ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഏപ്രിൽ 15 നാണ് ഇയാൾ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നകേസിൽ അറസ്റ്റിലായത്. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ചൊവ്വാഴ്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. മീനയുടെ അമ്മയുടെ ഒപ്പമാണ് കുട്ടികൾ താമസിക്കുന്നത്.

Related posts

Leave a Comment