പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം; കെഎസ്ആർടിസി ഡ്രൈവർക്ക് കണ്ണിന് പരിക്ക്

തിരുവനന്തപുരം:  പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത  ഹർത്താലിനിടെ സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറു. കോഴിക്കോട് കല്ലേറില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു.

കല്ലേറില്‍ മൂന്ന് കെഎസ്‌ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു.

Related posts

Leave a Comment