കണ്ണൂരിൽ ഹർത്താലിനിടെ വ്യാപക അക്രമം: രണ്ട് കെ എസ് ആർടിസി ബസുകൾ തകർത്തു

കണ്ണൂർ:പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റെയിഡ് ചെയ്തതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലുലം പ്രതിഷേധിച്ച് നടത്തിയ ഹർത്തലാലിൽ കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം. മട്ടന്നൂർ, കല്യാശേരി, പയ്യന്നൂർ, വളപട്ടണം ഭാഗങ്ഹളിൽ കെ എസ് ആർ ടിസി ബസുകൾക്ക് നേരെ അക്രമം നടത്തുകയും ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബെറിയുകയും ചെയ്തു. കണ്മൂർ വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന ടംബോ ട്രാവലറിന് നേരെ കല്ലെറിയുകയും ചെയ്തു. മട്ടന്നൂരിൽ കെ എസ് ആർടിസി ബസിന് നേരെയുണ്ടായ അക്രമത്തിൽ ബസിന്റെ ചില്ല് തകർന്നു.ഡ്രൈവർക്ക് പരിക്കേറ്റു.ഉളിയിൽ നരയൻപാറയിലാണ് വാഹനത്തിന് നേരെ ഇന്ന് പുലർച്ചെ പെട്രോൾ ബോംബെറിഞ്ഞത്. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. ഇതിനിടെ മട്ടന്നൂർ പത്തൊൻപതാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.പത്തൊൻപതാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാട്ടൂൽ എന്നിവടങ്ങളിലും സംഘർ ഷമുണ്ടായി. റോഡിൽ ടയർ കൂട്ടിയിട്ട് ഹർത്താൽ അനുകൂലികൾ ഗതാഗതം മുടക്കി. പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ മർദ്ദിക്കുകയും പിന്നീട് ഇവരെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.ചില പ്രദേശങ്ങളിൽ കടകൾ പൂർണ്ണമായി അടഞ്ഞുവെങ്കിലും പലേടത്തും കടകൾ തുറന്ന് പ്രവർത്തിച്ചു. കണ്ണപുരത്ത് പെട്രോൾ ബോംബുമായി ബൈക്കിൽ പോവുകയായിരുന്ന സംഘത്തിൽപ്പെട്ട രണ്ട് പേരെ പോലീസ് പിടികൂടി. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേർ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ദേശീയ പാതയിൽ കണ്ണപുരത്ത് റോഡിൽ ലോറി നിർത്തിയിട്ട് ഹർത്താലനുകൂലികൾ താക്കോലുമായി കടന്നുകളഞ്ഞു. ഇതേ തുടർന്ന് മണിക്കൂറകളോളം ഗതാഗതം തടസ്സപ്പെട്ടു.

Related posts

Leave a Comment