Connect with us
48 birthday
top banner (1)

Featured

രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചുള്ള ബിജെപിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

Avatar

Published

on

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചുള്ള ബിജെപിയുടെ പ്രചാരണത്തിന് പിന്നിൽ രാഹുൽ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് കോൺഗ്രസും ഇന്ത്യ പാർട്ടികളും. രാഷ്ട്രീയത്തെയും സംവാദത്തെയും ഏതവസ്ഥയിലേക്കാണ് ബിജെപി കൊണ്ട് പോകുന്നതെന് പ്രിയങ്ക ഗാന്ധി ചോദിച്ചു. രാഹുലിനെ ബിജെപിയും നേതാക്കളും ഭയപ്പെട്ട് തുടങ്ങി എന്നായിരുന്നു ശിവസേനയുടെ പ്രതികരണം.

പുതിയ യുഗത്തിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നു, ഭാരതത്തെ നശിപ്പിക്കുകയാണ് ലക്ഷ്യം. ഇതാണ് ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച ചിത്രത്തിനൊപ്പമുണ്ടായിരുന്ന വരികൾ. രാഹുലിനെതിരെ പ്രകോപനവും അക്രമവും ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിനെ ഇല്ലാതാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. വാഗ്ദാനങ്ങൾ പോലെ എടുത്ത പ്രതിജ്ഞകളും മറന്നോ എന്നും പ്രകോപനപരമായ ട്വീറ്റുകളോട് പ്രധാനമന്ത്രിയും ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയും യോജിക്കുന്നുണ്ടോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയും നദ്ദയും മറുപടി പറയണമെന്നാവശ്യപ്പെട്ട് പിസിസികളുടെ നേതൃത്വത്തിൽ ബിജെപി ഓഫീസുകളിലേക്ക് പ്രതിഷേധം തുടരുകയാണ്.

Advertisement
inner ad

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് ബി ജെ പി എന്നും ജനദ്രോഹ നിലപാട് ഉള്ളത് ബി ജെ പി ക്കുള്ളിൽ ആണെന്നത് വ്യക്തമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. ഇന്ത്യ മുന്നണിയുടെ മുന്നോട്ട് പോക്കിലുള്ള ബിജെപിയുടെ അസ്വസ്ഥതയാണതെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

അതേസമയം,ആലപ്പുഴയിലും തിരുവനന്തപുരത്തും ബിജെപി ഓഫിസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. ആലപ്പുഴയിൽ പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി-കോൺഗ്രസ് പ്രവർത്തകർ. ആലപ്പുഴ ഡിസിസി ഓഫിസിനുസമീപം റോഡിൽ ബിജെപി പ്രവർത്തകർ കുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.

Advertisement
inner ad

Featured

സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്‌ഫ് അലിഖാൻ്റെ വീട്ടിലെ എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്‌ഫ് മുറിയിലെത്തിയത്. തുടർന്ന് കള്ളനെ പിടികൂടുന്നതിനിടെ മൽപ്പിടിത്തത്തിനിടെയാണ് പ്രതി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

Continue Reading

Delhi

ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published

on

ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.

Continue Reading

Bengaluru

എടിഎമ്മിലേക്ക് പണവുമായി പോയ വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്ന്,93 ലക്ഷം കവർന്നു

Published

on

ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച.ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. ബൈക്കിലെത്തിയ ആയുധധാരികളായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. രണ്ടു സെക്യൂരിറ്റി ജീവനക്കാരും തത്ക്ഷണം മരിച്ചു. എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാന്‍ കരുതിയിരുന്ന പണമാണ് കവര്‍ന്നത്.തിരക്കുള്ള ശിവാജി ചൗക്കിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നിറയൊഴിച്ചത്.മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിവെച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച്‌ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതികളെ പിടികൂടുന്നതിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured