mumbai
മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്: രാഹുല്‍ഗാന്ധി

മുംബൈ: മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അഞ്ച് മാസത്തിനുള്ളില്‍ മഹാരാഷ്രടയില്‍ 39 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് ഇത്രയും വോട്ടര്‍മാരെ ചേര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു.
2024ലെ മഹാരാഷ്ട്രയിലെ പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലുള്ള ആളുകളുടെ എണ്ണം. ക്രമക്കേടിനുള്ള ഉദാഹരണമായി കാമാത്തി നിയമസഭ മണ്ഡലം. ഇവിടെ പുതിയ വോട്ടര്‍മാരുടെ എണ്ണമാണ് ഭൂരിപക്ഷം. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന് മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
2019 ലോക്സഭ, 2024 ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, 2024 ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 39 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്.
മഹാരാഷ്ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് വന്‍ ഭൂരിപക്ഷത്തോടെയാണ് മഹായുതി സഖ്യം ഭരണം ഉറപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല. അവര്‍ ഒരുപാട് പിന്നാക്കം പോവുകയും ചെയ്തിരുന്നു
Business
റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി. 5 വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ റിപ്പോ 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ശക്തികാന്ത ദാസിന് ശേഷം ആര്‍ബിഐ ഗവര്‍ണയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.
mumbai
സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കി

മുംബൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ മറാത്തി ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി. വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു
മറാത്തി ഭാഷാ നയമനുസരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലെ ആശയവിനിമയത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മറാത്തിയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ കോര്പ്പറേഷന്, തദ്ദേശ സ്ഥാപന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും മറാത്തിയില്‍ സംസാരിക്കുന്നത് നിര്‍ബന്ധമാക്കും. ഏതെങ്കിലും ജീവനക്കാരന് മറാത്തിയില്‍ സംസാരിക്കുന്നില്ലെങ്കില്‍ ആ ജീവനക്കാരനെതിരെ വകുപ്പ് മേധാവിക്ക് പരാതി നല്‍കാം. വകുപ്പ് മേധാവി അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന നിയമസഭയുടെ മറാത്തി ഭാഷാ സമിതിക്ക് അപ്പീല്‍ നല്‍കാം.
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്കുന്ന അപേക്ഷകള്‍, സൈന്‍ബോര്‍ഡുകള്‍, പരസ്യങ്ങള്‍ എന്നിവയും മറാത്തിയില്‍ മാത്രമായിരിക്കും. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ത്രിഭാഷാ നയം-ഇംഗ്ലീഷ്, ഹിന്ദി, ബന്ധപ്പെട്ട പ്രാദേശിക ഭാഷ എന്നിവ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അനുസരിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
Business
ട്രംപ് തീരുവ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന്റെ ആഘാതത്തിലാണ് ലോക വിപണി. കാനഡ, മെക്സികോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിരക്ക് കൂടുതല്‍ വിശാലമായ വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയേക്കുമെന്നാണ് അഭ്യൂഹം. മറ്റ് പല കറന്‍സികള്‍ക്കുമൊപ്പം ഇന്ത്യന്‍ രൂപക്കും ഇത് ആഘാതമേല്‍പ്പിച്ചു.
വെള്ളിയാഴ്ച ക്ലോസ് ചെയ്തതിനേക്കാള്‍ 67 പൈസ കുറവിലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം. യു.എസ് ഡോളറൊന്നിന് 87.29 ഇന്ത്യന്‍ രൂപ നല്‍കണം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയ മൂല്യമാണിത്. 86.62 ആയിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്യുമ്പോഴുള്ള മൂല്യം. 87 രൂപയില്‍ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 29 പൈസ കൂടി ഇടിയുകയായിരുന്നു.
അതേസമയം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാനഡക്കും മെക്സിക്കോക്കും 25 ശതമാനവും ചൈനക്ക് പത്ത് ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയത്. ഇതോടെ വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ ഏറി. ചൈനയുടെ കറന്‍സിയായ യുവാന്‍, ഇന്തൊനീഷ്യന്‍ രൂപ, സൗത്ത് കൊറിയന്‍ വോണ്‍ തുടങ്ങിയ ഏഷ്യന്‍ കറന്‍സികള്‍ക്കും മൂല്യമിടിഞ്ഞു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login