എന്തിനാണ് അദ്ദേഹത്തെ അപമാനിക്കുന്നത് ; സ്റ്റാർ മാജിക്കിനെതിരെ സീരിയൽ താരം അശ്വതി

കൊച്ചി: സ്റ്റാർ മാജിക് ഷോയിൽ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതായും ഇതിന് നടിമാരായ നവ്യ നയാരും നിത്യ ദാസും കൂട്ടുനിന്നുവെന്നുമൊക്കെയുള്ള ഗോസിപ്പുകൾ സോഷ്യൽമീഡിയയിലുൾപ്പെടെ ചർച്ചയായിരുന്നു. നിരവധിപേരാണ് ഷോയ്‍ക്കെതിരെ ഇതിനകം രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ സീരിയൽ താരം അശ്വതി ഇതിനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

‘സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയിൽ കളിയാക്കി എന്ന വാർത്തയാണ് ഈ പോസ്റ്റിന് ആധാരം. വളരെ പേരുകേട്ട ഒരു പ്രോഗ്രാമിൽ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാർത്ത കണ്ടത്. എന്നാൽ എൻറെ അറിവിൽ ഏത് പ്രോഗ്രാമിൽ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്’,

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയിൽ കളിയാക്കി എന്ന വാർത്തയാണ് ഈ പോസ്റ്റിന് ആധാരം

വളരെ പേരുകേട്ട ഒരു പ്രോഗ്രാമിൽ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാർത്ത കണ്ടത്. എന്നാൽ എന്റെ അറിവിൽ ഏത് പ്രോഗ്രാമിൽ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമർശനങ്ങൾ ആകാം, അറിയിക്കാം. എന്നാൽ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച്‌ ലോകം മൊത്തം കാണുന്ന ഒരു ചാനലിൽ വന്നിരുന്നുകൊണ്ട് ആകുമ്പോൾ.അതിപ്പോ ആരെ ആണെങ്കിലും. എന്നാൽ ഇദ്ദേഹത്തെ ടാർജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത “പച്ചമലർ പൂവ് ” എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തിൽ വന്നപ്പോൾ “എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ” ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തർക്കിക്കാം അല്ലെ 😊. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാൽ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മൾ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും 😂

സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകളും ഗാനങ്ങളും സൂപ്പർ ആണെന്നൊന്നും ഞാൻ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു വേറാർക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമർശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്

Related posts

Leave a Comment