ആരാണ് ഇയാളെ വോട്ടു ചെയ്ത് വിജയിപ്പിച്ചത് ? യോ​ഗി ആദിത്യനാഥിനെ ചോദ്യം ചെയ്ത് യു.എ.ഇ രാജകുമാരി

ദുബൈ: ആരാണ് ഇയാൾ? ഇയാളെ ആരാണ് വോട്ടു ചെയ്ത് വിജയിപ്പിച്ചത്? എങ്ങനെയാണ് ഇയാൾക്കിത് പറയാൻ സാധിക്കുന്നത്? ചോദ്യം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ്. ചോദിക്കുന്നത് യു.എ.ഇ രാജകുമാരി ശൈഖ് ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയും. യു.പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കടുത്ത ഭാഷയിൽ രാജകുമാരിയുടെ വിമർശനം.
യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ ലേഖനം പങ്കുവെച്ച്‌ കൊണ്ടായിരുന്നു ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ വിമർശന ട്വീറ്റ്.

‘ഇന്ത്യൻ സംസ്‌കാരത്തിലെ സ്ത്രീകൾ’ എന്ന പേരിൽ യോഗി ആദിത്യനാഥ് ഔദ്യോഗിക വെബ്‌സൈറ്റിൽ വർഷങ്ങൾക്ക് മുമ്പ് എഴുതിയ ലേഖനമാണ് ശൈഖ് ഹിന്ദ് ബിന്ദിന്റെ വിമർശനത്തിനിടയാക്കിയത്. ഇതോടെ വീണ്ടും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലും രാജകുമാരിക്ക് പിന്തുണയുമായി ഒരുപാട് പേർഎത്തുന്നുണ്ട്

Related posts

Leave a Comment