Kerala
ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ….’; തലമുറകളുടെ നേതാവ് സ്വന്തം തട്ടകത്തിൽ
കോട്ടയം: ‘ആര് പറഞ്ഞ് മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ….’, തൊണ്ട പൊട്ടുമാറുറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ ജനാധിപത്യ കേരളത്തിന്റെ ജനകീയ നേതാവ് തിരുനക്കര മൈതാനിയിൽ എത്തി. തടിച്ചുകൂടിയ ആയിരങ്ങൾക്കിടയിലൂടെ അവരുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി പ്രിയ നേതാവ് അവസാനമായി സ്വന്തം തട്ടകത്തിലെത്തി. ഒപ്പം പ്രവർത്തിച്ചവരും മാതൃകയാക്കി പിന്നീട് കടന്നുവന്നവരും വികാരനിർഭരമായ യാത്രയയപ്പിലേക്ക് കടക്കുന്ന കാഴ്ച ഹൃദയസ്പർശമാണ്. ഈറൻ അണിഞ്ഞ കണ്ണുകളും പതറുന്ന മനസ്സുമായി ഇന്നലെ രാവിലെ മുതൽ മൈതാനിയിൽ കാത്തുനിന്നവർ പൂക്കൾ സമർപ്പിച്ച് പ്രിയ നേതാവിന്റെ ഭൗതിക ദേഹം ഏറ്റുവാങ്ങി. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ഉമ്മൻചാണ്ടിയെ ഒരു നോക്കു കാണുവാൻ എത്തിയിരിക്കുന്നത്.
Ernakulam
ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
Kerala
ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ വാദം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽപൂർത്തിയായി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കും. കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ഒരു ദയയും അർഹിക്കുന്നില്ല. ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസാണ്. ഷാരോണിന്റെ സ്വപ്നം ഗ്രീഷ്മ തകർത്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് പഠിക്കണം. ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. തനിക്ക് 24 വയസുമാത്രമാണ് പ്രായം. മാതാപിതാക്കൾക്ക് താൻ ഒരാൾ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ഗ്രീഷ്മ കോടതിയിൽ വാദിച്ചു. രേഖാമൂലം തനിക്ക് പറയാനുള്ളതും ഗ്രീഷ്മ എഴുതി നൽകി. കേസിൽ ഉള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു. ഷാരോണിന് ബ്രൂട്ടൽ മനസുണ്ടായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
Kerala
ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്
നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക് വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login