Connect with us
48 birthday
top banner (1)

Agriculture

ഉരുളക്കിഴങ്ങിനത്തിൻ്റെ അവകാശം ആർക്ക് : നിയമപോരാട്ടത്തിൽ പെപ്സിയ്ക്ക് നേട്ടം

Avatar

Published

on

ലെയ്സ് ചിപ്സുണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനത്തിൻ്റെ അവകാശം(Patent) ആർക്കെന്ന കാര്യത്തിൽ ഒരു നീണ്ട നിയമപ്പോരാട്ടം കർഷകരും ഇന്ത്യയിലെ പെപ്സി കമ്പനിയും തമ്മിൽ നടക്കുന്നുണ്ട്.ഇതിൽ ഒടുവിൽ മുന്നിട്ടു നിൽക്കുന്നത് പെപ്സിക്കോയാണെന്ന് പറയാം..2024 ജനുവരി 9ന് ഡെൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് അതേ കോടതിയുടെ സിംഗിൾ ജഡ്ജിൻ്റെ വിധി മാറ്റിവെച്ചുകൊണ്ട് പെപ്സിക്കോയ്ക്ക് അനുകൂലമായി ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഫലത്തിൽ ലെയ്സ് ചിപ്സുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉരുളക്കിഴങ്ങ് ഇനത്തിൻ്റെ ഉടമസ്ഥാവകാശത്തിനായി പെപ്സിക്കോ നടത്തിയ രജിസ്ട്രേഷൻ നിലനിൽക്കുന്നതാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നു. ജസ്റ്റീസ് യശ്വന്ത് വർമ്മ, ജസ്റ്റീസ് ധർമ്മേഷ് ശർമ്മ എന്നിവരടങ്ങിയ ബഞ്ചാണ് 2023 ജൂലൈ 5 ലെ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് മാറ്റിവച്ചത്.ഇതോടെ ലെയ്സിലെ ഉരുളക്കിഴങ്ങിൻ്റെ പേറ്റൻ്റിനുള്ള അവകാശവാദം തുടരാൻ പെപ്സിക്കു കഴിയും.

2019 -ൽ ലെയ്സ് ചിപ്സുണ്ടാക്കാൻ ഉപയോഗിക്കുന്ന FL 2027 എന്ന ഉരുളക്കിഴങ്ങിനം കൃഷി ചെയ്ത നിരവധി കൃഷിക്കാർക്കെതിരെ പേറ്റൻറ് ലംഘനത്തിന് പെപ്സിക്കോ നിയമന നടപടികൾ സ്വീകരിച്ചതോടെയാണ് പ്രശ്നത്തിൻ്റെ തുടക്കം. ഒരു സംഘം കർഷകർക്ക് ഈ ഉരുളക്കിഴങ്ങ് ഇനത്തിൻ്റെ വിത്ത് കൃഷി ചെയ്യാൻ കമ്പനി തന്നെ നൽകുകയും ഉരുളക്കിഴങ്ങ് കർഷകരിൽ നിന്ന് തിരികെ വാങ്ങുകയും ചെയ്യുന്ന കരാർ കൃഷിയാണ് നിലനിന്നിരുന്നത്. അതല്ലാതെ കൃഷിയിറക്കിയ കർഷകർക്കെതിരെ കമ്പനി നൽകിയ പരാതി പിന്നീട് പിൻവലിക്കപ്പെട്ടുവെങ്കിലും നിയമപ്പോരാട്ടം തുടർന്നു.
2021 ഡിസംബർ 3 ന് ‘ ദ പ്രൊട്ടക്ഷൻ ഓഫ് പ്ലാൻ്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി ( PPVFRA) പെപ്സികോയുടെ ഉരുളക്കിഴങ്ങിനത്തിന് നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ,2022 ഫെബ്രുവരി 11-ന് പേറ്റൻറ് പുതുക്കാനാവില്ലെന്ന് കമ്പനിക്ക് കത്തു നൽകുകയും ചെയ്തു. തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.2023 ജൂലൈ 5 ന് കമ്പനിയുടെ ആവശ്യം ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് നിരസിച്ചു. വിത്തിനങ്ങൾക്ക് പേറ്റൻറ് അവകാശം നൽകാൻ ഇന്ത്യയിലെ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ പെപ്സി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. ഡിവിഷൻ ബഞ്ചാകട്ടെ അതോറിറ്റിയുടെയും, സിംഗിൾ ജഡ്ജിൻ്റെയും വിധികൾ മാറ്റിവെയ്ക്കുകയും പേറ്റൻ്റ് രജിസ്ട്രേഷൻ പുതുക്കാനായി കമ്പനി നൽകിയ അപേക്ഷ നിയമപ്രകാരം തീർപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു. ഉരുളക്കിഴങ്ങിൻ്റെ വിത്തിനത്തിനുമേൽ കമ്പനിക്ക് പേറ്റൻ്റ് അവകാശപ്പെടാനാവില്ലായെന്ന വാദം കോടതി തള്ളി. കർഷകരുടെ അവകാശങ്ങൾക്കായി പോരാട്ടം നടത്തുന്ന കവിതാ കുരുഗൻ്റിയാണ് കൃഷിക്കാർക്കായി കേസ് നടത്തുന്നത് ‘

Advertisement
inner ad

എന്തായാലും വിത്തുകളുടെയും വിളകളുടെയും മേൽ കർഷകനുള്ള പരമ്പരാഗത അവകാശവും കമ്പനികൾ നേടുന്ന ഉടമസ്ഥാവകാശവും തമ്മിലുള്ള നിയമപ്പോരാട്ടത്തിൽ കമ്പനിയുടെ പേറ്റൻറ് തൽക്കാലം മുന്നിലെന്ന് പറയാം. കമ്പനിയുടെ പേറ്റൻറ് പുതുക്കൽ അപേക്ഷയിൽ നിയമപരമായി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വമാണ് അതോറിറ്റിക്ക് മുൻപിലുള്ളത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

കേരളത്തിലെ തെങ്ങ് കൃഷിക്കു ഭീഷണിയായി വെള്ളീച്ച

Published

on

കാലാവസ്‌ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറുകയാണ് വെള്ളീച്ച. ഡിസംബർ – ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂട്ടുന്നു. കീടത്തിന്റെ ആക്രമണം തെങ്ങുകളെ ക്ഷീണിപ്പിക്കുകയും ഓലകളിലെ ഹരിതകം നഷ്ടമാക്കുകയും ചെയ്യും അതിനാൽ ശാസ്ത്രീയ വളപ്രയോഗവും ജലസേചനവും നൽകി തെങ്ങിന്റെ ആരോഗ്യം പരിപാലിക്കണം. കീട നിയന്ത്രണത്തിനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതമോ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തിൽ തെങ്ങിന്റെ ഓലകളിൽ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാൻ സഹായിക്കും.

Continue Reading

Agriculture

അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Published

on

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ(RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ ബിരുദ വിദ്യാർഥികകളുടെ നേതൃത്വത്തിൽ അരസംപാളയം പഞ്ചായത്തിലെ കാർച്ചേരി വില്ലേജിലെ കർഷകർക്കായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കർഷകർക്ക് പുതിയിടലിനെ കുറിച്ചും എഗ്ഗ് അമിനോ എക്സ്ട്രാക്ടിനെ കുറിച്ചും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. ഓർഗാനിക് ഫാമിംഗ്, ചെടികൾക്ക് വേണ്ട സൂക്ഷ്മ പോഷകങ്ങളും, വിവിധ അഗ്രി ആപ്പുകളെ കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ നടത്തി. വിദ്യാർത്ഥികളായ അഭിജിത്ത്, അങ്കിതാ, ഭദ്ര ,ഗോകുൽ, മാളവിക, നവ്യ ,പാർവതി,പൂവരാഘവൻ, രഗോതം, റിതി വർഷിത, ഉൽപൽ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ഡോ സുധീഷ് മണലിൽ, ഡോ. ശിവരാജ് പി, ഡോ. ഇ സത്യപ്രിയ, ഡോ കാമേഷ് കൃഷ്ണമൂർത്തി, ഡോ. രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

Agriculture

കർഷകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച്, അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ

Published

on

കോയമ്പത്തൂർ: കർഷകർക്ക് വാഴ കൃഷിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പകർന്നുനൽകി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് കോയമ്പത്തൂർ അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായാണ് വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വാഴകളൾക്കുണ്ടാവുന്ന പ്രധാന രോഗബാധകളെ കുറിച്ചും വാഴകന്ന് എങ്ങനെ തിരഞ്ഞ് എടുക്കാമെന്നത് സംബന്ധിച്ചും ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. കൂടാതെ സക്കർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള അറിവുകളും കർഷകരുമായി പങ്കുവെച്ചു.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ, ഡോ.കെ.മനോന്മണി, ഡോ.എം.പ്രാൺ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Featured