Connect with us
48 birthday
top banner (1)

Kerala

ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

Avatar

Published

on

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഡോക്ടർ വന്ദന ദാസ്(23)നെ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകൻ ജി സന്ദീപിനെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായിരുന്നു പ്രതിയായ ജി സന്ദീപ്. നേരത്തെ സന്ദീപിനെ സസ്പെൻഡ് ചെയ്തിരുന്നുവെന്നത് തെറ്റാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുളളിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കോട്ടയം മുട്ടുച്ചിറ പട്ടാണമുക്കിൽ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റേയും വസന്തകുമാരിയുടേയും ഏക മകളാണ് കൊല്ലപ്പെട്ട വന്ദന.

Continue Reading
Advertisement
VKSHNM NWS KWT 1000 x 140 PX_page-0001 (1)
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ടെന്ന് ; കെ.കെ.രമ എംഎൽഎ

Published

on

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.കെ.രമ എംഎൽഎ. ഗൂഢാലോചന ഇനിയും പുറത്ത് വരാനുണ്ട് നിയമ പോരാട്ടം തുടരുമെന്നും മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ല മേൽക്കോടതികളെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കെകെ രമ കൂട്ടിച്ചേ‍ർത്തു. കേസിൽ പ്രതികള്‍ക്ക് ഹൈക്കോടതി വധശിക്ഷ നൽകിയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ശിക്ഷ ഇരട്ട ജീവപര്യന്ത്യമാക്കി ഉയർത്തി. ഒരു ലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

Continue Reading

Kerala

വയനാട് മേപ്പാടിയിൽ 10 വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത – ബിനു ദമ്പതികളുടെ മകൻ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടനെ കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.

Continue Reading

Kerala

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി: ആർഎംപി

Published

on

കൊച്ചി: ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി നടപടി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരിളക്കുന്ന വിധിയാണ് പുറത്തുവന്നത്. വിധിയെ സ്വാഗതം ചെയ്യുന്നു. എല്ലാ ഘട്ടത്തിലും പ്രതികൾക്കൊപ്പം സിപിഎം സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. ആർ ചന്ദ്രശേഖരൻ ഉയർത്തിക്കാട്ടിയ രാഷ്ട്രീയവും അദ്ദേഹത്തെ ഇല്ലായ്മ ചെയ്തവരുടെ രാഷ്ട്രീയവും കേരള സമൂഹം കൃത്യമായി വിലയിരുത്തുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കർട്ടന് പിന്നിൽ പ്രവർത്തിച്ച ഒട്ടേറെ പേരുണ്ട്. അത്തരക്കാരെ പുറംലോകത്തേക്ക് കൊണ്ടുവരണം. വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും. സുപ്രീംകോടതിയിൽ ഉൾപ്പെടെ നീതിക്കായി പോരാട്ടം കൂടുതൽ ഊർജ്ജിതമാക്കുമെന്നും വേണു കൂട്ടിച്ചേർത്തു.

Continue Reading

Featured