‘ബ്രിട്ടീഷുകാരോട്​ മാപ്പുപറഞ്ഞ്​ ജയിലില്‍ നിന്നും പുറത്തുവന്നതാരാണ്​?’; സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യവുമായി ബംഗാള്‍ സിവില്‍ സര്‍വീസ്​ പരീക്ഷ

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തി ബംഗാള്‍ സിവില്‍ സര്‍വീസ്​ കമീഷന്‍. ബ്രിട്ടീഷുകാരോട്​ മാപ്പെഴുതി ജയിലില്‍ നിന്നും പുറത്തുവന്ന സ്വാതന്ത്ര്യ സമര​ സേനാനി ആരാണെന്നായിരുന്നു ഞായറാഴ്​ച നടന്ന ബംഗാള്‍ സിവില്‍ സര്‍വീസ്​ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയ ചോദ്യം.

നാലു ഒപ്​ഷനുകള്‍ നല്‍കിയതില്‍ ശരിയായ ഉത്തരമായി സവര്‍കറിന്‍റെ പേരാണ്​ ഉപയോഗിച്ചത്​. ബി.ജി തിലക്​, സുഖ്​ദേവ്​ തപര്‍, ചന്ദ്ര ശേഖര്‍ ആസാദ്​ എന്നിവരു​െട പേരുകളാണ്​ മറ്റു ഒപ്​ഷനുകളായി ഉണ്ടായിരുന്നത്​.ചോദ്യപേപ്പറില്‍ എന്‍.ആര്‍.സിയെക്കുറിച്ചും മോദി സര്‍ക്കാറിന്​ ആഗോള തലത്തില്‍ കുപ്രസിദ്ധി നല്‍കിയ ‘ടൂള്‍ കിറ്റ്​’ വിവാദത്തെക്കുറിച്ചും ചോദ്യങ്ങളുണ്ട്​.

നേരത്തേ കേന്ദ്ര സര്‍ക്കാറിന്‍റെ യു.പി.എസ്​.സി പരീക്ഷയില്‍ ബംഗാളിലെ തെരഞ്ഞെടുപ്പിന്​ ശേഷമുണ്ടായ ആക്രമണങ്ങളെക്കുറിച്ച്‌​ ചോദ്യമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment