” വെള്ളേപ്പം ” ലിറിക്കൽ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ


അക്ഷയ് രാധാകൃഷ്ണന്‍ , നൂറിന്‍ ഷെരിഫ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന “വെള്ളേപ്പം ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം, പ്രശസ്ത നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സൈന മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്.
മനു മഞ്ജിത്ത് എഴുതി ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകരുന്ന് ജോസ് കുര്യൻ,സുനി നെട്ടുർ എന്നിവർ ആലപിച്ച “മുകിൽ ചട്ടിയിൽ…”എന്ന ഗാനമാണ് റിലീസായത്.
‘വെള്ളേപ്പം’ ഉള്ളുപൊള്ള വെന്ത ഒരു തമാശക്കഥ എന്ന ടാഗ്‌ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം റോമ മലയാളത്തില്‍ അഭിനയിക്കുന്നു.
ഷൈന്‍ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജന്‍, ഫായിഎം, ശ്രീജിത്ത് രവി, അലീന, ക്ഷമ എന്നിവര്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നു. രഞ്ജിത്ത് ടച്ച്‌റിവര്‍ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ പ്രമോദ് പപ്പന്‍. ജിന്‍സ് തോമസ് ദ്വാരക് ഉദയ്ശങ്കര്‍ എന്നിവരാണ് നിര്‍മാണം.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment