Featured
വിശ്വ മഹാകവി ടാഗോർ
തിരസ്കരിക്കപ്പെടുമ്പോൾ
- പിൻപോയിന്റ്
ഡോ. ശൂരനാട് രാജശേഖരൻ

പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ വിശ്വഭാരതി കേന്ദ്ര സർവകലാശാലയ്ക്ക് യുഎൻ നൽകിയ പൈതൃക പദവിയുടെ ഫലകത്തിൽ നിന്ന് അതിന്റെ സ്ഥാപകൻ രവീന്ദ്ര നാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയ നടപടി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയിരിക്കുന്നു.
ടാഗോറിനു പകരം ഫലകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആചാര്യ പദവി നൽകി ആലേഖനം ചെയ്ത അഭിനവ ഫാഷിസത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാലിന്റെ ഒരു ട്വീറ്റാണ് അതിനുള്ള മറുപടി.
‘എവിടെ മനസ് നിർഭയവും ശിരസ് സമുന്നതവും ആയിരിക്കുന്നുവോ, ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്ക് ദൈവമേ, എന്റെ രാജ്യം ഉയരേണമേ എന്നാണ് രവീന്ദ്ര നാഥ ടാഗോർ പ്രാർഥിച്ചത്. എന്നാൽ, ഭയത്തിന്റെയും വെറുപ്പിന്റെയും മുഖ്യ പ്രയോക്താവായ നരേന്ദ്ര മോദി ശാന്തിനികേതന്റെ കവാടത്തിൽ ടഗോറിന്റെ പേര് ഒഴിവാക്കി സ്വയം ആചാര്യനായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. വഞ്ചനയ്ക്ക് അതിരില്ലാതായിരിക്കുന്നു.’ ഇതാണ് ആ ട്വീറ്റ്.
രവീന്ദ്രനാഥ ടാഗോർ ഒരു രാഷ്‌ട്രീയക്കാരനേ ആയിരുന്നില്ല. അതേ സമയം ലോകം കണ്ട മികച്ച രാഷ്‌ട്ര തന്ത്രജ്ഞരിൽ ഒരാളായിരുന്നു. കോൺഗ്രസിലടക്കം ഒരു പദവിയും വഹിച്ചിട്ടുമില്ല. പക്ഷേ, കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ഒരു കർമസാക്ഷിയായി എപ്പോഴും അദ്ദേഹം മുന്നിലുണ്ടായിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന സ്വാതന്ത്ര്യ സമരനായകനെ ആദ്യമായി “മഹാത്മാവ്” എന്നു വിളിച്ചത് ടാഗോറാണ്. ഗുരു വിളിച്ച ഈ ചെല്ലപ്പേരിലാണ് ഗാന്ധിജി ഇന്ത്യക്കാരുടെയെല്ലാം മഹാത്മാവായത്. ലോകം മുഴുവൻ ആരാധിക്കുന്ന ഗാന്ധിജിയെപ്പോലും തമസ്കരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഗാന്ധിജിയെ മാത്രമല്ല, ചരിത്ര പുരുഷന്മാരെ മുഴുവൻ ചരിത്രത്തിൽ നിന്നു പടിയിറക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്ര നാഥ ടാഗോറിന്റെ കാര്യത്തിൽ സംഭവിച്ചത്.
പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ വിശ്വഭാരതി സർവകലാശാല ഉൾപ്പെട്ട ശാന്തി നികേതൻ കഴിഞ്ഞ മാസം 17ന് ഐക്യരാഷ്‌ട്ര സഭയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. തുടർന്ന് രണ്ടു കവാടങ്ങളിലായി സർവകലാശാല അധികൃതർ രണ്ടു ഫലകങ്ങൾ സ്ഥാപിച്ചു. പക്ഷേ, രണ്ടിലും ടാഗോറിന്റെ പേര് ഒഴിവാക്കിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. പകരം, സർവകലാശാലയുടെ ചാൻസിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് ചാൻസിലർ ബിദ്യുത് ചക്രബർത്തി എന്നിവരുടെ പേരുകൾ കൊത്തിവച്ചു. കാലാവധി കഴിയാറായ ബിദ്യുത് ചക്രവർത്തിയുടെ കാലാവധി നീട്ടിക്കിട്ടാനുള്ള തന്ത്രമാണ് വിവാദ ഫലകങ്ങൾക്കു പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇന്ത്യയിൽ ഫാഷിസം ഇതുപോലെ പത്തി വിടർത്തിയാടിയ ഒരു അവരസരമില്ല. 1948 ജനുവരി മുപ്പതിന് ഗാന്ധിജിയെ വെടിവച്ചു കൊന്നപ്പോൾ അതു വേണ്ടായിരുന്നു എന്നു പിന്നീടു തിരുത്തിപ്പറഞ്ഞ ആർഎസ്എസ് നേതാക്കൾ പോലുമുണ്ട്. എന്നാൽ, പുതിയ ഇന്ത്യയുടെ പിതാവാണ് നരേന്ദ്ര മോദി എന്ന് മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ് ഒന്നിലേറെ തവണ ആവർത്തിച്ചു പറഞ്ഞപ്പോൾ അതു തെറ്റാണെന്ന് പറയാൻ ഒരു ബിജെപിക്കാരനും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഒരിക്കൽ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഗാന്ധിജിയെ ഫാഷിസം വീണ്ടും വീണ്ടും കൊലപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഇന്ത്യ എന്ന രാജ്യം ലോകത്തിനു മുന്നിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂന്നു മഹദ് വ്യക്തികളുടെ പേരിലാണ്. രാഷ്‌ട്ര പിതാവ് മഹാത്മാ ഗാന്ധി, രാഷ്‌ട്ര ശില്പി പണ്ഡിറ്റ് നെഹ്റു, സാഹിത്യ നൊബേൽ ജേതാവ് രവീന്ദ്ര നാഥ് ടാഗോർ എന്നീ പേരുകളിൽ. മാഞ്ഞു പോയ ഇന്ത്യയിൽ നിന്ന് ഈ ദേശത്തിന്റെ വീരപുത്രന്മാരായ ഗാന്ധിജിയെയും പണ്ഡിറ്റ് നെഹറുവിനെയും രവീന്ദ്ര നാഥ് ടാഗോറിനെയുമൊക്കെ മായിച്ചു കളയാൻ വളരെ എളുപ്പമാണ്. എല്ലാവരും ഭയക്കുന്നതു പോലെ, ഇന്ത്യയെ കാത്തിരിക്കുന്ന പുതിയ ഭരണഘടന കൂടി വരുന്നതോടെ ദാദാ സാഹിബ് അംബേദ്കറും ചരിത്രത്തിൽ നിന്നു മാഞ്ഞുപോകും.
നാനാജാതി മതസ്ഥരും പരസഹസ്രം സംസ്കാരങ്ങളും ആയിരത്തോളം ഭാഷകളുമുള്ള 140 കോടി ജനങ്ങളെ, “ജനഗണ മനയധി നായക ജയഹേ, ഭാരത ഭാഗ്യവിധാത” എന്ന ദേശീയതയുടെ പളുങ്ക് മാലയിൽ കോർത്തിണക്കിയ മഹാഗുരുവിനെയാണ് അദ്ദേഹത്തിന്റെ തന്നെ ആശ്രമകവാടത്തിൽ നിന്ന് മായിച്ചു കളഞ്ഞത്. സാഹിത്യത്തിന്റെ നൊബേൽ യൂറോപ്പിനു പുറത്തേക്കു കൊണ്ടു വന്ന ആദ്യ കവിയാണ് ടാഗോർ. അതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിനു ‘സർ’ ബഹുമതി നൽകി ആദരിച്ചു. എന്നാൽ, 1919ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഈ പദവി അദ്ദേഹം ഉപേക്ഷിച്ചു. സർ പദവി തിരികെ നൽകിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ടാഗോർ.
അറിവ്, ജ്ഞാനം, സത്യം, സൗന്ദര്യം എന്നീ രൂപങ്ങളിൽ നമ്മിലേക്ക് ഇറങ്ങിവന്ന ടാഗോറിനെപ്പോലുള്ള പ്രബുദ്ധനായ ഒരു രാഷ്ട്രതന്ത്രജ്ഞന്റെ പേര് ചരിത്രത്തിൽ നിന്നു മായിക്കുമ്പോൾ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളെയും അവയുടെ പ്രസക്തിയെയും ഓർക്കുന്നത് നല്ലതാണ്. ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയും ശാന്തിനികേതനും ഇന്ത്യൻ വിദ്യാഭ്യാസം, ഗ്രാമീണ പുനർനിർമ്മാണം, ബഹുജന വിദ്യാഭ്യാസം, പാൻ-ഏഷ്യൻ, ആഗോള സാംസ്കാരിക വിനിമയം എന്നിവയ്ക്കുള്ള അതുല്യ മാതൃകകളായിരുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഏറ്റവും ഉയർന്ന വിദ്യാഭ്യാസം കേവലം വിവരങ്ങൾ നൽകുന്നതിലല്ല, മറിച്ച് നമ്മുടെ ജീവിതത്തെ എല്ലാ അസ്തിത്വങ്ങളോടും യോജിച്ച് നിലനിർത്തുന്നതാണ്. സംഗീതം, സാഹിത്യം, കല, നൃത്തം, നാടകം എന്നിവയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിലും അഭിനിവേശത്തിലും ഇത് വ്യക്തമാണ്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ആത്മാവിനെ സമ്പന്നമാക്കാൻ ഇവ വളരെ അത്യാവശ്യമാണ്.

ഗ്രാമീണ ജനതയുടെ ശാക്തീകരണത്തിനും ഗ്രാമങ്ങളുടെ പുനർനിർമ്മാണത്തിനുമുള്ള ഏക മാർഗം വിദ്യാഭ്യാസമാണെന്ന് ടാഗോർ നന്നായി മനസ്സിലാക്കി. സ്വന്തം സാംസ്കാരിക പ്രത്യേകത നിലനിറുത്തിക്കൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ ഏറ്റവും മികച്ച വശങ്ങൾ വിലമതിക്കാനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസത്തിന്റെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യാഭ്യാസമില്ലാത്ത ജനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഭൗതികവും സാംസ്കാരികവുമായ ദാരിദ്ര്യത്തെക്കുറിച്ചുള്ള അവബോധമാണ് അദ്ദേഹം ആഴത്തിൽ മനസിലാക്കിയതും പരിഹരിക്കാൻ ശ്രമിച്ചതും. അധഃസ്ഥിതരുടെയും ഗ്രാമീണരുടെയും ഉന്നമനത്തിനായി അദ്ദേഹം വിദ്യാർത്ഥികളെയും അധ്യാപകരെയും സാക്ഷരതാ പരിശീലനത്തിലും സാമൂഹിക പ്രവർത്തനത്തിലും സഹകരണ പദ്ധതികളുടെ പ്രോത്സാഹനത്തിലും ഉൾപ്പെടുത്തി. ഇതിലധികമായി എന്താണ് ഒരു വിദ്യാഭ്യാസ വിചക്ഷണനിൽ നിന്ന് നമുക്ക് ലഭിക്കേണ്ടത്?
ലോകം നമിക്കുന്ന വിശ്വ ഗുരുവിനെയാണ് ഒരു പരമവിശിഷ്ട പൈതൃക അടയാളത്തിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയത്.. ഇന്ത്യയുടെ ആദ്യത്തെ സാഹിത്യ നൊബേൽ ജേതാവായ വിശ്വമഹാകവി രവീന്ദ്ര നാഥ ടാഗോർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ നിരാസമാണത്. അതിൽ അക്ഷന്തവ്യമായ പൈതൃക നിന്ദയുണ്ട്. ചരിത്ര നിഷേധമുണ്ട്. സാംസ്കാരിക ശൂന്യതയുണ്ട്. അതിരുകളില്ലാത്ത മാനവികതയുടെ തിരസ്കാരവും വളരെയധികമുണ്ട്.
എങ്ങനെയാണ് അധികാരം ഇത്രയധികം വികൃതമാകുന്നത്? ഞാനാണു രാജ്യം എന്നു വിളിച്ചു പറഞ്ഞത് ഫ്രാൻസിലെ ലൂയി പതിന്നാലാമൻ രാജാവാണ്. അതും പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ലൂയി പതിന്നാലാമൻ രാജപാരമ്പര്യം അവകാശപ്പെടുന്ന സ്വേച്ഛാധിപതിയായാരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത് ഈ രാജ്യത്തെ ജനങ്ങളാണ്. അദ്ദേഹത്തിന് ഭരണ സിംഹാസനം നൽകിയ രാജ്യത്തെയും അതിനവസരമൊരുക്കിയ ചരിത്രപുരുഷന്മാരെയും മറന്നും ബോധപൂർവം മായിച്ചും സാർവത്രിക വെറുപ്പിന്റെ മൊത്തവ്യാപാര ശാല തുറന്നുമുള്ള ഈ പോക്ക് വിനാശത്തിലേക്കുള്ള ദുരന്തയാത്രയാണെന്നു മാത്രം ഓർമിപ്പിക്കട്ടെ.
Featured
ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Featured
മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
Delhi
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login