‘ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ല’ ; പാചക വാതക വില വർധനവിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ

പാചക വാതക വില വർധനവിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ‘ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ല’ എന്ന് പത്മജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. തനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാൽ മാത്രം മതിയെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രനമോദി പറഞ്ഞിരുന്നു. ഈ വാക്കുകളുടെ പശ്ചാത്തലത്തിൽകൂടിയാണ് പത്മജയുടെ വിമർശനം. ‘തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഫലമായി ഇന്ധന നികുതി കുറച്ചതും, കർഷക നിയമങ്ങൾ പിൻവലിക്കുകയും ചെയ്തപ്പോ ജനങ്ങൾ ഒന്ന് ആശ്വസിച്ചതാ. അത് ഇങ്ങനെ ഒരു ഇരുട്ടടി തരാൻ ആയിരുന്നു എന്ന് കരുതിയില്ല.’ എന്നും പത്മജ പറഞ്ഞു.

Related posts

Leave a Comment