20 വർഷത്തിനപ്പുറം ഒരു സെപ്തംബര്‍ 11 വന്നെത്തുമ്പോൾ

രണ്ടു പതിറ്റാണ്ടു മുൻപ് ഇതേ ദിവസം ഒരു ചൊവ്വാഴ്ച രാവിലെ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ളിയു. ബുഷ് ഫ്ളോറിഡയിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അതി ഭീകരമായ സംഭവങ്ങള്‍ അരങ്ങേറിയത് അന്നാണ്. 2001 സെപ്റ്റംബര്‍ 11 അങ്ങനെ അമേരിക്കയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി മാറി.

ലോകമെമ്പാടുമുള്ള ആളുകൾ ദൃശ്യമാധ്യമങ്ങളിൽ വീക്ഷിച്ചത് അമേരിക്കയുടെ വാണിജ്യ തലസ്ഥാനമായ ന്യൂയോര്‍ക്കിലെ പ്രശ്സ്തമായ വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ ഇരട്ട ഗോപുരങ്ങളില്‍ ഒന്നില്‍ ഒരു ബോയിങ് 767 യാത്രാവിമാനം ചെന്നിടിക്കുന്നതായിരുന്നു. അതിനു കുറച്ച് മുന്‍പ്തന്നെ വേറൊരു വിമാനം മറ്റേ ഗോപുരത്തിലും ചെന്നിടിച്ചിരുന്നു. രണ്ടു തവണയുണ്ടായ ഇടിയുടെ ആഘാതത്തിലും തുടര്‍ന്നുണ്ടായ അഗ്നിജ്വാലയിലും സ്ഫോടനത്തിലും കെട്ടിടമാകെ തകര്‍ന്നു നിലംപൊത്തി.

അപ്പോഴേക്കും “അമേരിക്ക ഈസ് അണ്ടര്‍ അറ്റാക്ക്” എന്ന് പറഞ്ഞു ലോകമെമ്പാടും.

മൂന്നാമതൊരു വിമാനം പെന്‍റഗണില്‍ ചെന്നിടിക്കുകയും പെന്‍സില്‍വാനിയയിൽ തകര്‍ന്നു വീഴുകയും ചെയ്തു. മരണം അപ്പോഴേക്കും 3000 കടന്നു. ലോകം പിന്നീട് 9/11 എന്ന് പേരിട്ട് വിളിച്ചു തുടങ്ങിയിരുന്നു ഈ സംഭവത്തെ. 1941ല്‍ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷം അമേരിക്ക നേരിട്ട് അതി രൂക്ഷമായ ഒരു ഭീകരാക്രമണം ആയിരുന്നു ഇത്.

അമേരിക്കയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന ഭീകര സംഘടനയായ അല്‍ഖായിദയുടെ ആക്രമണം ആയിരുന്നു എന്നുള്ള സംശയത്തിന് അവർ തന്നെ പിന്നീട് സമ്മതിച്ചു. ഇസ്രയേലിന് അമേരിക്ക നല്‍കിവരുന്ന പിന്തുണ, ഇറാഖിനെതിരെ യുഎസ് നേതൃത്വത്തില്‍ നടത്തിവരുന്ന ഉപരോധം, നിരവധി പ്രദേശങ്ങളിൽ അമേരിക്ക നടത്തിവന്നിരുന്നു ഇടപെടല്‍ എന്നിവ അതിനുള്ള കാരണങ്ങളായി എടുത്തു പറയുകയും ചെയ്തു.

ഈജിപ്തുകാരനായ ഭീകര സംഘത്തലവന്‍ മുഹമ്മദ് അത്ത ഉള്‍പ്പെട 19 വിമാനറാഞ്ചികളും ജീവനോടെ ബാക്കിയായില്ലെങ്കിലും അവരെ സംബന്ധിച്ച എല്ലാവിവരങ്ങളും യുഎസ് കുറ്റാന്വേഷകര്‍ പിന്നീടു കണ്ടെത്തുകയുണ്ടായി. ആക്രമണം ആസൂത്രണം ചെയ്തത് ഖാലിദ് മുഹമ്മദ് ഷെയ്ക്ക് എന്ന പാക്ക് വംശജനാണെന്നാണ് പിന്നീടു കണ്ടെത്തി.

ഏതായാലും, 20 വര്‍ഷം മുന്‍പത്തെ ആ സംഭവത്തിനുശേഷം യുഎസ് ഭരണകൂടം രാജ്യസുരക്ഷയുടെ കാര്യത്തില്‍ മറ്റെന്നത്തേക്കാളും ജാഗരൂകരായി. സുരക്ഷാ സംവിധാനം ആകപ്പാടെ ഉടച്ചുവാര്‍ക്കുകയും ഹോംലാന്‍ഡ് സെക്യൂരിറ്റി എന്നൊരു പുതിയ ഡിപ്പാർട്മെന്റിന് രൂപം നല്‍കുകയും ചെയ്തു.

അതേസമയം, അന്നത്തെ ആ സംഭവത്തിനു സാഹചര്യമൊരുക്കിയ ഗുരുതരമായ ഇന്‍റലിജന്‍സ് വീഴ്ചകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷവും അമേരിക്കയെ ഇന്നും വേട്ടയാടുകയാണ്.

Related posts

Leave a Comment