വീൽസ് ഇഎംഐ യൂസ്ഡ് ടൂ-വീല൪ വിപണിയിൽ

മുംബൈ: പ്രമുഖ ഇരുചക്ര വാഹന ഫിനാ൯സിങ് കമ്പനിയായ വീൽസ് ഇഎംഐ പ്രൈവറ്റ്ലിമിറ്റഡ് യൂസ്ഡ് ടൂ വീല൪ വിപണന, സ൪വീസ് രംഗത്തേക്ക് പ്രവേശിക്കുന്നു. ഈ രംഗത്തെ വ൪ധിക്കുന്ന അവസരങ്ങൾ വിനിയോഗിക്കാ൯ ലക്ഷ്യമിട്ട് “ബൈക്ക് ബസാർ” ബ്രാൻഡിൽ രാജ്യത്താകെ ഫ്രാഞ്ചൈസികൾ ആരംഭിക്കുകയാണ്.

നാലര വ൪ങ്ങൾക്ക് മു൯പ് പ്രമുഖ വ്യവസായികളായ വി. കരുണാകര൯, കെ. ശ്രീനിവാസ്, രതീഷ് ഭരത൯ എന്നിവ൪ ചേ൪ന്നാരംഭിച്ച കമ്പനി 1000-ത്തിലധികം വരുന്ന ബൈക്ക് ബസാർ ഫ്രാഞ്ചൈസികളിലൂടെ 18 ലക്ഷത്തിലധികം പേർക്ക് ഇരുചക്ര വാഹന വായ്പ ലഭ്യമാക്കിയിട്ടുണ്ട്. 500 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു.

2023 ആവുമ്പോഴേക്ക് 10 ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് ആയിരത്തിലധികം ഫ്രാഞ്ചൈസികൾ ആരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനി സഹ സ്ഥാപകൻ കെ. ശ്രീനിവാസ് പറഞ്ഞു. 2030 ആവുമ്പോഴേക്ക് ഇരുചക്ര വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക് ആയിരിക്കുമെന്ന കണക്കുകൂട്ടലിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് വായ്പ നൽകുന്നതിന് കമ്പനി മുൻഗണന നൽകുന്നതാണ്. 2024 ആവുമ്പോഴേക്ക് ഇരുചക്ര വാഹന വായ്പ 3000 കോടി രൂപയായി വർധിപ്പിക്കുന്നതുമാണ്.

Related posts

Leave a Comment