‘ഞങ്ങളെപ്പോലുള്ളവർക്ക് വീൽചെയർ BMW ആണ്’ ; ഫേസ്ബുക്ക് കമന്റ് ; വീൽചെയർ എത്തിച്ചു നൽകി ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട് : ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റ് ഏറെ ശ്രദ്ധേയമായിരുന്നു.പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശി ഗോപിയുടെ കമന്റ് ആണ് ശ്രദ്ധയാകർഷിച്ചത്.’ ‘ഞങ്ങളെപ്പോലുള്ളവർക്ക് വീൽചെയർ ബിഎംഡബ്ല്യു’ ആണെന്നായിരുന്നു കമന്റ്. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് പേനകളും മറ്റു നിർമ്മിച്ച് അതിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനമാണ് ഗോപിയുടെ ആകെയുള്ള ഉപജീവനമാർഗ്ഗം. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഗോപിക്ക് കമന്റിന് മറുപടി നൽകുകയും കഴിഞ്ഞദിവസം വീൽചെയർ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഇതിനു പുറമേ കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ പേർക്കും എംഎൽഎയുടെ നേതൃത്വത്തിൽ വീൽചെയർ നൽകി വരികയാണ്. ഒരു ഫേസ്ബുക്കിൽ കമന്റിൽ നിന്ന് വീട്ടിലേക്ക് വീൽചെയർ എത്തിച്ചു നൽകിയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

Related posts

Leave a Comment