ഫോണുകളില്‍ നിന്ന് നവംബര്‍ ഒന്നുമുതല്‍ വാട്‌സ് ആപ്പ് അപ്രത്യക്ഷമാകും ; 43 ഓളം മോഡല്‍ ഫോണുകളെയാണ് പുതിയ തീരുമാനം ബാധിക്കുക

വാഷിംഗ്ടണ്‍ : പഴയ സ്മാര്‍ട് ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്‌ആപ്പ് ഒരുങ്ങുന്നു. അടുത്തമാസത്തോടെ പഴയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഫോണുകളില്‍ നിന്ന് വാട്‌സ്‌ആപ്പ് സേവനം ഉപേക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിന്റെ ഐഒഎസ് 10. അതിനു മുന്‍പിറങ്ങിയ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലൊന്നും നവംബര്‍ ഒന്നുമുതല്‍ വാട്‌സ്‌ആപ്പ് കിട്ടില്ല.നിരവധി ഐഫോണുകളും ആന്‍ഡ്രോയ്ഡ് മൊബൈലുകളും ഈ പട്ടികയില്‍പെടും. ആന്‍ഡ്രോയ്ഡില്‍ 4.1 ജെല്ലി ബീനിനും അതിനു മുന്‍പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയും വാട്‌സ്‌ആപ്പ് ഉപേക്ഷിക്കുമെന്നാണ് വിവരം.

വിവിധ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ 43 ഓളം മോഡല്‍ ഫോണുകളെയാണ് വാട്‌സ്‌ആപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക.

Related posts

Leave a Comment