സ്വകാര്യത നിയന്ത്രണ ലംഘനം ; വാട്സപ്പിന് 1,948 കോടി രൂപ പിഴ

സ്വകാര്യത നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് വാട്സപ്പിന് 225 മില്യൺ യൂറോ പിഴയിട്ട് അയർലണ്ട് . ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള അതിവേഗ സന്ദേശമയക്കൽ ആപ്പിന് റെക്കോർഡ് തുകയാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പിഴ ചുമത്തിയത് . ഉപപോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ്ബുക് ഉടമസ്ഥതയിലുള്ള കമ്പനികളുമായി പങ്കിടുന്നു എന്ന വിവരത്തെ തുടർന്നുണ്ടായ അന്വേഷണത്തിലായിരുന്നു നടപടി .

എന്നാൽ നടപടിയിൽ നിഷേധമറിയിച്ചിരിക്കുകയാണ് വാട്സപ്പ് . തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് തങ്ങൾക്ക് എതിരെ കൈകൊണ്ടിട്ടുള്ളത് എന്നും അതിനെതിരെ അപ്പീലിന് പോകുമെന്നും വാട്സപ്പ് വക്താവ് പ്രീതികരിച്ചു . “സുരക്ഷിതവും സ്വകാര്യവുമായ സേവനം നൽകാൻ വാട്‌സ്‌ആപ്പ് പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ നൽകുന്ന വിവരങ്ങൾ സുതാര്യവും സമഗ്രവുമാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, അത് തുടരുമെന്നും വക്താവ് പറഞ്ഞു.

Related posts

Leave a Comment