Connect with us
48 birthday
top banner (1)

Global

‘വാട്ട്സ്ആപ്പ്’ ഡാറ്റകൾ ചോർത്തുന്നു’; ആരോപണവുമായി ഇലണ്‍ മസ്‌ക്

Avatar

Published

on

ന്യൂഡൽഹി: മെറ്റയുടെ സാമൂഹ്യ മാധ്യമ പ്ലാറ്റഫോം ആയ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ ഡാറ്റ വിൽക്കുന്നുണ്ടെന്നും മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനും മറ്റും വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്നും മസ്ക് ആരോപിച്ചു.

എന്നാൽ മസ്കിന്റെ ആരോപണത്തോട് മെറ്റയോ വാട്ട്സ്ആപ്പ് അധികൃതരോ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രശസ്ത കമ്പ്യൂട്ടർ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോൺ കാർമാക് മസ്കിന്റെ വാദത്തിന് തെളിവുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മെറ്റ ഉപഭോക്താക്കളുടെ സ്വകാര്യതയേക്കാൾ ബിസിനസ് താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നാണ് മസ്കിന്റെ വാദം. മസ്കിന്റെ ആരോപണം ടെക് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Advertisement
inner ad

Kuwait

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈറ്റ്‌ നിലവിൽ വന്നു

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ത്യൻ നഴ്സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യു എൻ എ കമ്മിറ്റി നിലവിൽ വന്നു. ഫഹാഹീൽ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സഞ്ജിത്ത് പോൾ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു എൻ എ കുവൈറ്റ് ഘടകം പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. രമ്യ ആക്സിനോവ് സ്വാഗതം ആശംസിച്ചു.

ഭാരവാഹികൾ: സഞ്ജിത്ത് പോൾ-പ്രസിഡന്റ്, രമ്യ ആക്സിനോവ് ജനറൽ സെക്രട്ടറി, ഫാരിസ് കല്ലൻ (ട്രഷറർ), ശ്രീരാഗ് നാവായത്ത്, താര മനോജ് (വൈസ് പ്രസിഡന്റുമാർ), ധന്യരാജ് തരകത്ത്, ടിന്റു പ്രകാശ് (ജോയിന്റ് സെക്രട്ടറിമാർ), ഷുഹൈബ് മുഹമ്മദ് (ജോയിന്റ് ട്രഷറർ), ജിനീഷ് ഫിലിപ്പ് (നാഷണൽ കോഓർഡിനേറ്റർ)എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി ജോഷി ജോസഫ്, നിഹാസ് വാണിമേൽ, രേഖ ടിഎസ്, റമീസ് തെക്കേക്കര ,ശിൽപ കെഎസ്, ജാവേദ് ബിൻ ഹമീദ്എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്. ചർച്ചയിൽ ഒരു വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി. മെയ് മാസം നഴ്സിംഗ് ദിനാചരണത്തിന്റെ ഭാഗമായി നഴ്സസ് കുടുംബത്തിന്റെ മെഗാ ഇവന്റ് നടത്തുവാനും തീരുമാനിച്ചു. ട്രഷറർ ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി / ആലപ്പുഴ : ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജിന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, മുൻ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മുൻ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം എന്നിവർ ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു

Continue Reading

Kuwait

കെ. കെ. എം. എ. സർഗോത്സവ് 2025 സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർകോൽസവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ്‌ അബ്ദുള്ള കാരാപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് റഈസ് സ്വാഗതവും ജമീൽ മുഹമ്മദ് ഖിറാഅത്തും നടത്തി. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉത്ഘാടനം ചെയ്തു. സിറ്റി, സാൽമിയ, ജഹ്‌റ, ഹവല്ലി, കർണാടക എന്നീ അഞ്ചു ബ്രാഞ്ചുകളിൽ നിന്ന് പങ്കെടുത്ത മൽത്സരാർഥികൾ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, ഹിന്ദി ഷായരി എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.


മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി. എം.ഹനീഫ ജഹ്‌റ, കെ. കെ.അഷ്‌റഫ്‌ (ഖിറാ അത്ത് ) ശരീഫ്, കെ. കെ. അഷ്‌റഫ്‌ ( മാപ്പിളപ്പാട്ട് ) കെ. പി.റഷീദ്, സിദ്ദിഖ് പൊന്നാനി (പ്രസംഗം ) ജസീൽ വാവാട്, യഹ്‌യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി (സാൽമിയ ) റഫീഖ് ഇബ്രാഹിം, പി. എം. ഹനീഫ്, ഇക്ബാൽ ജഹ്‌റ (ക്വിസ് മത്സരം )എന്നീ വിജയികൾക്കുള്ള ഉപഹാരം കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു. കേന്ദ്ര ചെയർമാൻ എപി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ്‌ കെ ബഷീർ, ജനറൽ സെക്രട്ടറി ബിഎം ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് ഷാദിയ, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് എൻ കെ, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ നിർവഹിച്ചു

Advertisement
inner ad
Continue Reading

Featured