ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകളുമായി വാട്‌സ് ആപ്പ് ഒരുങ്ങുന്നു : മാർക്ക് സക്കർബർഗ്


വാഷിംഗ്‌ടൺ: ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചറുകളുമായി മുഖം മിനുക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത് ‘ – സക്കർബർഗ് പോസ്റ്റ് ചെയ്തു

Related posts

Leave a Comment