നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് സ്പേസിന് വാട്സാപ്പ് ഒരു ഭീഷണിയാണോ …? എന്നാൽ ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് വാട്സാപ്പ് ഇപ്പോൾ

ലോകത്താകമാനം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മെസ്സേജിങ് അപ്ലിക്കേഷൻ ആണ് വാട്സാപ്പ് . മെസ്സേജിനോടൊപ്പം ചിത്രങ്ങളും വിഡിയോയും ഡോക്യൂമെൻറ്സും എത്രയും എളുപ്പത്തിൽ തന്നെ അയക്കാം എന്നതും വാട്സാപ്പിന്റെ പ്രേത്യേകതയാണ് .കൂടാതെ വീഡിയോകാളുകളും വോയിസ് കാളുകളും വാട്സാപ്പിലൂടെ ചെയ്യുവാൻ സാധിക്കും .

എന്നാൽ നമ്മുടെ ഫോണിന്റെ സ്റ്റോറേജ് സ്പേസ് പെട്ടെന്ന് തന്നെ നിറയുവാനും വാട്സാപ്പ് കാരണമാകുന്നുണ്ട് .നമ്മൾ അയക്കുന്ന എല്ലാ സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും വിഡിയോകളുടേയുമെല്ലാം ഒരു കോപ്പി വാട്സാപ്പ് സൂക്ഷിക്കുന്നുണ്ട് .ഇതും സ്റ്റോറേജ് സ്പേസ് തീർക്കുന്നതിന് കാരണമാകുന്നുണ്ട് .

എന്നാൽ ഇതിനെല്ലാം പരിഹാരവുമായി വന്നിരിക്കുകയാണ് വാട്സാപ്പ് ഇപ്പോൾ വാട്സാപ്പിന്റെ പുതിയ സ്റ്റോറേജ് മാനേജ്‌മന്റ് ഫീച്ചറിലൂടെ നമ്മുടെ മൊബൈലിലെ വാട്സാപ്പ് ഉപയോഗപെടുത്തിയിട്ടുള്ള എല്ലാ വിധ ബഹുമാധ്യമങ്ങളിലൂടെയും കടന്ന് ചെന്ന് നമുക്ക് ആവശ്യാനുസരണം ഫയലുകൾ ഡിലീറ്റ് ചെയ്യാവുന്നതാണ് .

ഇത് എങ്ങനെ എന്ന് നോക്കാം

ആദ്യമായി നിങ്ങളുടെ വാട്സാപ്പ് ഏറ്റവും പുതിയ വേർഷൻ ആണെന്ന് ഉറപ്പുവരുത്തുക .കൂടാതെ നിങ്ങളുടെ എല്ലാ ഡാറ്റകളും ബാക്കപ്പ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക .

ആദ്യമായി വാട്സാപ്പിലെ സെറ്റിംഗ്സ് തുറക്കുക , തുടർന്ന് സെറ്റിങ്സിലെ സ്റ്റോറേജ് ആൻഡ് ഡാറ്റ (storage and data ) തുറന്നതിനു ശേഷം മാനേജ് സ്റ്റോറേജ് ( manage storage ) തുറക്കുക , ഇപ്പോൾ തുറന്നു വരുന്ന പുതിയ മാനേജ് സ്റ്റോറേജ് സ്പേസിൽ നിന്നും വാട്സാപ്പ് നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജ് എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ വ്യക്തമായ രേഖ ലഭിക്കുന്നതാണ് .ഇതിൽ നിന്നും ആവശ്യമില്ലാത്ത ഫയലുകൾ യഥേഷ്ടം ഡിലീറ്റ് ചെയ്യാവുന്നതാണ് .

Related posts

Leave a Comment