പ്രധാനമന്ത്രിയായാൽ എന്തുചെയ്യും….? വൈറലായി രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗം

ദീപാവലി പ്രമാണിച്ച്‌ അത്താഴവിരുന്നൊരുക്കി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നെത്തിയ സംഘത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാഹുല്‍ ഗാന്ധി അത്താഴ വിരുന്ന് നല്‍കിയത്.

സംഘത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അവരുടെ സന്ദര്‍ശനം ദീപാവലിയെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയെന്നും, വിവിധ സംസ്കാരങ്ങളുടെ സംഗമമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അത് നമ്മള്‍ സംരക്ഷിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ പങ്കുവച്ച വീഡിയോയില്‍ അത്താഴത്തിനിടെയുള്ള ഒരു അതിഥിയുടെ ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും സമൂഹമാദ്ധ്യമങ്ങളില്‍ ച‌ര്‍ച്ചയാവുകയാണ്. താങ്കള്‍ പ്രധാനമന്ത്രിയാകുകയാണെങ്കില്‍ നടപ്പിലാക്കുന്ന ആദ്യത്തെ ഉത്തരവ് എന്തായിരിക്കും എന്നതായിരുന്നു ചോദ്യം. താന്‍ വനിതകള്‍ക്ക് സംവരണം നല്‍കുമെന്നായിരുന്നു രാഹുല്‍ ഉത്തരം നല്‍കിയത്.

Related posts

Leave a Comment