യുപി സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


ന്യൂഡൽഹി: ലഖിംപുർ ഖേരി സംഘർഷത്തിൽ ഉത്തർപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിൽ തങ്ങൾ തൃപ്തരല്ലെന്ന് സുപ്രീംകോടതി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് ശർമ്മയെ അറസ്റ്റ് ചെയ്യാത്തതിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. കേസിൽ ഉൾപ്പെട്ടവർ ഉന്നത വ്യക്തികൾ ആയതിനാൽ സിബിഐ അന്വേഷണവും പരിഹാരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ യുപി ഡിജിപിക്ക് സുപ്രീം കോടതി നിർദേശം നൽകി.

സംഘർഷവുമായി ബന്ധപ്പെട്ട് ഇത് വരെ സ്വീകരിച്ച നടപടികൾ ഉൾകൊള്ളുന്ന അന്വേഷണ പുരോഗതി റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. എന്നാൽ കൊലപാതക കേസ് നേരിടുന്ന പ്രതി ആശിഷ് ശർമ്മയെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു. രാജ്യത്ത് കൊലപാതക കേസ് നേരിടുന്ന മറ്റ് പ്രതികളോടും ഇതേ നിലപാട് തന്നെയാകുമോ പോലീസ് സ്വീകരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

Related posts

Leave a Comment