നടന്‍ വിജയ്‌യുടെ മതമേത്? സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് ഉത്തരവുമായി പിതാവ്

തമിഴ് സൂപ്പർ താരം വിജയ്‌യുടെ മതവും ജാതിയും സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ രംഗത്ത്. വിജയ്ക്ക് ജാതിയും മതവുമില്ല. സ്‌കൂളില്‍ ചേർത്ത സമയത്ത് അപേക്ഷാ ഫോമില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേർത്തത്. എന്നാൽ ഇതു കണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ അധികൃതര്‍ പിന്നീട് വഴങ്ങുകയായിരുന്നു എന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അന്നുമുതൽ വിജയ്‌യുടെ എല്ലാ സർട്ടിഫിക്കറ്റുകളും ജാതിയുടെ സ്ഥാനത്ത് ‘തമിഴന്‍’ എന്നാണ്. നാം വിചാരിച്ചാല്‍ നമുക്ക് ജാതിയില്ലാതെ മുന്നോട്ടുപോകാം. ആ തീരുമാനം വ്യക്യതിപരമായി ഉണ്ടാകേണ്ടതാണെന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന പുതിയ ചിത്രമായ ‘സായം’ ന്റെ സംഗീത പ്രകാശന ചടങ്ങിലാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെത്തിയത്.

Related posts

Leave a Comment