Connect with us
inner ad

Featured

നെഹ്റു- ​ഗാന്ധി കുടുംബത്തെ നിരന്തരം
അധിക്ഷേപിക്കുന്നവർക്ക് എന്ത് ശിക്ഷ?

Avatar

Published

on

“​ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും സെഷൻസ് കോടതിയിൽ നിന്നും മജിസ്ട്രേട്ട് കോടതിയിൽ നിന്നും ഗുജറാത്തിൽ നിന്നു പൊതുവിലും ഞങ്ങൾക്ക് ലഭിച്ച നിയമശാസ്ത്രം അതുല്യമാണ്, കാരണം അപകീർത്തി നിയമത്തിന്റെ നിയമശാസ്ത്രത്തിൽ ഇതിന് സമാന്തരമോ മുൻവിധിയോ ഇല്ല,” രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ സ്റ്റേ അനുവദിക്കാതിരുന്ന ​ഗുജറാത്ത് ഹൈക്കോടതി വിധിയോട്, രാഹുൽ ​ഗാന്ധിക്കു വേണ്ടി ഹാജരായ. പ്രമുഖ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞ വാക്കുകളാണിത്. പക്ഷേ, ഇന്ത്യയുടെ നീതി ന്യായ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നു പറഞ്ഞ് സിം​ഗ്‌വി, തങ്ങൾ ഉടൻ സുപ്രീം കോടയിൽ പോകുമെന്നും അവിടെ നീതി ലഭിക്കുമെന്നും അറിയിച്ചു.

അഭിഷേക് സിംഗ്‌വി


സുപ്രീം കോടതിയിൽ രാഹുൽ ​ഗാന്ധിക്കു നീതി കിട്ടിയേക്കാം. അപ്പോഴും അദ്ദേഹം കുറ്റവിമുക്തനായി മടങ്ങിയെത്താതിരിക്കാനുള്ള കരുക്കൾ ആർഎസ്എസ്- സംഘപരിവാര സംഘങ്ങൾ നീക്കിത്തുടങ്ങി.

പൂന, താനെ, ഹരിദ്വാർ, റാഞ്ചി, പറ്റ്ന, അഹമ്മദാബാദ്, മുംബൈ, ​ഗോഹട്ടി, ഭിവാണ്ഡി എന്നിവിടങ്ങളിലെ 12 കോടതികളിൽ രാഹുൽ ​ഗാന്ധിക്കെതിരേ സമാനമായ ക്രിമിനൽ കേസുകൾ നൽകി കാത്തിരിക്കയാണ്. എല്ലായിടത്തും ഹർജി ഫയൽ ചെയ്തിരിക്കുന്നത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ പ്രവർത്തകരാണ്. എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എന്ന രാഹുലിന്റെ ഒരു പരാമർശമാണ് ഈ കേസിനെല്ലാം ആധാരം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പൂർണേഷ് മോദി

ഈ പരാമർശവുമായി പരാതിക്കാരനായ പൂർണേഷ് മോദിക്ക് ഒരു ബന്ധവുമില്ല. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച് 12,000 കോടി രൂപ അപഹരിച്ച നീരവ് മോദിയെക്കുറിച്ചായിരുന്നു രാഹുൽ പറഞ്ഞത്. അതും നേരിട്ടല്ല പരോക്ഷമായി. ഈ പരാമർശത്തിൽ മാന നഷ്ടമുണ്ടെങ്കിൽ അത് നീരവ് മോദിക്കാണ്. അദ്ദേഹമിപ്പോഴും വിദേശത്ത് ജയിലിലാണ്.
രാജ്യത്തെ മുച്ചൂടും കട്ടുമുടിക്കുന്നവർക്കു കുടപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു പരാമർശത്തിന്റെ അർഥം.
അതു കേട്ടു പൊള്ളിയത് പൂർണേഷ് മോ​ദിക്കല്ല, സാക്ഷാൽ നരേന്ദ്ര മോദിക്കായിരുന്നു. തുടക്കത്തിൽ മോദി അതത്ര കാര്യമാക്കിയതുമില്ല. അതുകൊണ്ടാണ് മജിസ്ട്രേട്ട് കോടതിയിലെ കേസ് ആദ്യം ആരും ശ്രദ്ധിക്കാതെ പോയത്. ഈ കേസ് കോടതികളിൽ നിലനിൽക്കില്ലെന്നിരിക്കെ, ആദ്യത്തെ മജിസ്ട്രേട്ടും പരാതിക്കാരനുമൊക്കെ പിന്മാറിയിരുന്നു.


ഭാരത് ജോഡോ പദയാത്രയിലുടനീളം രാഹുൽ മോദി വിരുദ്ധ പ്രചാരണം നടത്തി. ലക്ഷോപലക്ഷം ഇന്ത്യക്കാർ അതേറ്റുപിടിച്ചു. ഭാരത് ജോ‍ഡോ പദയാത്രയിലൂടെ കരുത്തനായ രാഹുൽ ​ഗാന്ധി ചില്ലറക്കാനല്ലെന്ന് മോദി മനസിലാക്കാൻ തുടങ്ങി. പിന്നാലെ ഹിമാചൽ പ്രദേശിലും കർണാടകത്തിലും ഭരണം നഷ്ടപ്പെടുക കൂടി ചെയ്തപ്പോൾ ബിജെപിയും നരേന്ദ്ര മോദിയും ഭയന്നു വിറച്ചു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അവർ വ്യക്തമായി മനസിലാക്കി. പെട്ടെന്നാണ് പൂർണേഷ് മോദിയുടെ കേസിനു ബലം വച്ചത്. കേസിൽ അനുകൂലമായ വിധി പറയുമെന്ന് ഉറപ്പുള്ള ഒരാളെ പുതിയ മജിസ്ട്രേട്ടാക്കി നിയമിച്ചു. വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കി രാഹുൽ ​ഗാന്ധിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തു.


വിശ്വാസ്യതയുടെ തരിമ്പ് പോലുമില്ലാത്ത ഈ ശിക്ഷാ വിധിക്കു തൊട്ടു പിന്നാലെ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാം​ഗത്വം റദ്ദാക്കി ഔദ്യോ​ഗിക വസതി ഒഴിപ്പിച്ചു. ഇനിയെങ്കിലും രാഹുൽ നിശബ്ദനാകുമെന്നു കരുതിയ നരേന്ദ്ര മോദിക്കു പിഴച്ചു. പിന്നീട് കൂടുതൽ കരുത്തനായ രാഹുൽ ​ഗാന്ധിയെയാണ് അദ്ദേഹം കണ്ടത്. എങ്കിൽപ്പിന്നെ ഉന്മൂലനം എന്ന വജ്രായുധം തന്നെ പുറത്തെടുത്തിരിക്കയാണ് മോദി. രാഹുലിനെ എന്നേക്കുമായി ജയിലിലടയ്ക്കുകയെന്ന ഒരിക്കലും നടക്കാത്ത പൂതി. അതാണു തുടരെയുള്ള കേസുകൾ.
സമാനമായൊരു കേസ് ഓർമ വരുന്നു.
1922 മാർച്ച് 18.
ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നടത്തുന്ന കൊള്ളയ്ക്കും നെറികേടുകൾക്കുമെതിരേ ​ഗാന്ധി​ജിയുടെ പത്രാധിപത്യത്തിലുള്ള യം​ഗ് ഇന്ത്യയിൽ പ്രസിദ്ധപ്പെടുത്തിയ മൂന്നു ലേഖനങ്ങൾ ദേശദ്രോഹമെന്നു പറഞ്ഞുള്ള വിചാരണ പഴയ ​ഗുജറാത്തിലെ അഹമ്മദാബാദ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ പുരോ​ഗമിക്കുന്നു.
ന്യായാധിപന്റെ കസേരയിലിരിക്കുന്നത് ആർ.എസ്. ബ്രൂംഫീൽഡ്. പ്രതിക്കൂട്ടിൽ രണ്ടു പേർ. ഒന്ന് മോഹൻ ദാസ് കരം ചന്ദ് ​ഗാന്ധി- യം​ഗ് ഇന്ത്യ പത്രാധിപർ. രണ്ടാമൻ എസ്.ജി ബങ്കർ- യം​ഗ് ഇന്ത്യ പ്രസാധകൻ.
ജഡ്ജി: നിങ്ങൾ കുറ്റം ചെയ്തതായി തെളിഞ്ഞിരിക്കുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്?
​ഗാന്ധി: ഞാൻ ബ്രിട്ടീഷ് രാജാവിന് എതിരല്ല. രാജാവ് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാരിനും എതിരല്ല. പക്ഷേ, അവർ ചെയ്യുന്ന കൊള്ളരുതായ്മകളെയാണ് എതിർക്കുന്നത്. അവർ ഇന്ത്യയെ കൊള്ളയടിക്കുകയാണ്. അത് അനുവദിക്കില്ല.
കോ‌ടതി: നിങ്ങൾ ഭരണകൂടത്തിനെതിരാണെന്ന് ആവർത്തിക്കുന്നു. അതിനാൽ നിങ്ങളെ ശിക്ഷിക്കുന്നു.
​ഗാന്ധി: ഞാൻ എന്റെ കടമയാണ് നിർവഹിക്കുന്നത്. അതിനെയാണ് നിങ്ങൾ ശിക്ഷിക്കുന്നത്.
​ഗാന്ധിജിയെയും ബങ്കറെയും കോടതി ശിക്ഷിച്ചു. പക്ഷേ, മഹാവിചാരണ എന്നു പ്രസിദ്ധമായ ഈ കേസിൽ ​ഗാന്ധിജി കൂടുതൽ കരുത്തനായി. ബ്രിട്ടീഷ് ഭരണകൂടത്തെ കെട്ടുകെട്ടിക്കാനുള്ള മഹാപ്രയാണത്തിന് അതു കരുത്തായി. പിന്നെയും എത്രയോ തവണ ​ഗാന്ധിജിയെ ബ്രിട്ടീഷുകാർ ജെയിലിടച്ചു. പക്ഷേ, കഷ്ടിച്ച് 25 വർഷം കൂടി മാത്രമേ അവർക്ക് ഈ രാജ്യത്തെ കൊള്ളയടിക്കാൻ കഴിഞ്ഞൂള്ളൂ. സൂര്യനസ്തിമിക്കാത്ത സാമ്രാജ്യത്വ ശക്തികളെ ഉണ്ണാവ്രതം കൊണ്ടും സഹന സമരം കൊണ്ടും ​ഗാന്ധിജി കെട്ടുകെട്ടിച്ചു.

2023ലും ​ഗുജറാത്തിലെ മജിസ്ട്രേട്ടു കോടതിയുടെയും സെഷൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും ന്യായാസനങ്ങളിലിരിക്കുന്നവർ അതേ വിധിന്യായങ്ങൾ ആവർത്തിക്കുന്നു, അവരോട് പ്രതിക്കൂട്ടിൽ നിന്ന് രാഹുൽ ​ഗാന്ധിയും ഉറക്കെ വിളിച്ചു പറയുന്നു: ഇല്ല ഞാൻ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ല. ഞാൻ ജനങ്ങളോടു സത്യങ്ങൾ വിളിച്ചു പറയുന്നതേയുള്ളൂ.. അതെന്റെ കടമയാണ്. ആ കടമയെയാണ് നിങ്ങൾ ശിക്ഷിക്കുന്നത്!

Advertisement
1000x200 PX MALAYALI DCTR MDX-02-02

നെഹ്റു കുടംബത്തെയും അതിന്റെ സന്തതി പരമ്പരകളെയും നിരന്തരം അപമാനിച്ചും അപകീർത്തിപ്പെടുത്തിയുമല്ലേ, നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തിലെത്തിയത്? അതിന്റെ പേരിൽ നരേന്ദ്ര മോദിക്കും അതിന്റെ അസഖ്യം എംപിമാർക്കും എംഎൽഎമാർക്കും എതിരേ ഏതെങ്കിലും കോൺ​ഗ്രസുകാരന് പരാതി നൽകാം. അങ്ങനെയൊരു പരാതി ഫയലിൽ സ്വീകരിച്ച് ഇവർക്കാർക്കെങ്കിലും പരമാവധി ശിക്ഷ നൽകി അധികാരത്തിനു പുറത്തിരുത്തുമോ, ഏതെങ്കിലും ഒരു കോടതി? ഒരിക്കലുമില്ല. കാരണം നമ്മുടെ നീതി ന്യായ സംവിധാനങ്ങൾ അമിതമായ രാഷ്ട്രീയ വിധേയത്വം കാണിച്ചു തുടങ്ങിയിരിക്കുന്നു. അധികാരകേന്ദ്രങ്ങൾ അവയെ അത്രമാത്രം സ്വാധീനവലയത്തിലാക്കിയിരിക്കുന്നു. അതാണ് അഭിഷേക് സം​ഗ്‌വിയെപ്പോലുള്ള നിയമ വിദ​ഗ്ധർ ജനങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കുന്നത്.


​ഗുജറാത്ത് ഹൈക്കോടതി വിധിയോട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാലിന്റെ പ്രതികരണവും ശ്രദ്ധേയം. ഏതു കോടതി ശിക്ഷിച്ചാലും രാഹുൽ ​ഗാന്ധിയെ നിശബ്ദനാക്കാനോ നിർവീര്യനാക്കാനോ ആർക്കും കഴിയില്ല. അദ്ദേഹം പോരാട്ടം തുടരുക തന്നെ ചെയ്യും. കോടതി വിധി ഒരിക്കലും രാഹുലിനോ കോൺ​ഗ്രസിനോ തിരിച്ചടിയല്ല. പുതിയ അവസരമാണ്. രാഷ്‌ട്രീയത്തിൽ ജനകീയ കോടതിയുടേതാണ് അന്തിമ വിധി. അത് രാഹുൽ ​ഗാന്ധിക്ക് അനുകൂലമാവുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ

പ്രണയപാനീയത്തിൽ വിഷം കലക്കി സി പി എം : ചതിയറിയാതെ അന്തരിച്ച കാമുകനായി കെ കൊ (മാണി )

Published

on

വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല

കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; 8 പേർക്ക് ദാരുണാന്ത്യം

Published

on

ഹരിയാന: മഥുര തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കികൊണ്ടിരിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു, ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശനിയാഴ്ച പുലർച്ചെ 1.30 നാണ് ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നത്. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടവർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured