‘റഹീമിനും ചിന്തയ്ക്കുമൊക്കെ എന്ത് കോവിഡ് മാനദണ്ഡം…?’ ; നിയന്ത്രണങ്ങൾ പാലിക്കാതെ ഡിവൈഎഫ്ഐ നേതാക്കളുടെ ഒത്തുചേരൽ

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോമും ഡിവൈഎഫ്ഐ നേതാക്കളും ഒത്തുചേർന്നതിൽ വിമർശനം ഉയരുകയാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡ്
വൈസ് ചെയർമാനായി ഡിവൈഎഫ്ഐ
സംസ്ഥാന പ്രസിഡന്റു എസ് സതീഷ് ഇന്ന് ചുമതലയേറ്റതിന്റെ ഭാഗമായി യുവജനക്ഷേമ ബോർഡ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് നേതാക്കൾ കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ചത്.ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം
വി കെ സനോജ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
എസ് കവിത,ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌ എന്നിവരും ഇതിലുൾപ്പെടുന്നു.ഇവർ തന്നെയാണ് മാസ്ക് പോലും ധരിക്കാതെയുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Related posts

Leave a Comment