Connect with us
inner ad

Health

എന്താണ് സൂര്യാഘാതം? സൂര്യാഘാതം വരാതിരിക്കാന്‍ എന്തു ചെയ്യണം? സൂര്യാഘാതം വന്നാല്‍ ചെയ്യേണ്ടതെന്തൊക്കെ?

Avatar

Published

on

മാര്‍ച്ച് മാസമാകുന്നതിനു മുന്നേ കേരളത്തില്‍ താപനില വർ​ധിച്ചുവരികയാണ്.. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അന്തരീക്ഷതാപം പരിധിയിലപ്പുറം ഉയര്‍ന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സില്‍ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവര്‍ക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ചികിത്സിച്ചില്ലെങ്കില്‍ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.

ഉയര്‍ന്ന ശരീരോഷ്മാവ്, ശരീരത്തില്‍ ചുവന്ന പാടുകള്‍, അതികഠിനമായ തലവേദന, തലകറക്കം, ചുഴലിരോഗലക്ഷണങ്ങള്‍, ഉയര്‍ന്ന നാഡിമിടിപ്പ്, ബോധക്ഷയം, ഓക്കാനം, പേശിമുറുകല്‍, അമിതമായ ദാഹം, കുഴഞ്ഞുവീഴല്‍, അതികഠിനമായ തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പോലുള്ള കുമിളകള്‍ എന്നിവയൊക്കെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തണലിലേക്ക് മാറ്റണം. ധാരാളം വെള്ളം നല്‍കണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവ ഉത്തമം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം, ഇറുകിയ വേഷങ്ങളാണെങ്കില്‍ അവ അയച്ചിടണം, ശരീരത്തില്‍ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാന്‍ ഐസും ഉപയോഗിക്കാം. ബോധം പോയ അവസ്ഥയില്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Health

മൂന്നാഴ്ചക്കിടെ മൂന്ന് മരണം, 350 ഓളം പേർക്ക് രോഗ ലക്ഷണം; ഭീതിയിലാക്കി ഹെപ്പറ്റൈറ്റിസ്

Published

on


മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുന്നു. മൂന്നാഴ്ചക്കിടെ മൂന്ന് മരണം ജില്ലയിൽ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 350 ഓളം പേർക്ക് രോഗം പടർന്നതായി റിപ്പോര്‍ട്ട് ചെയ്‌തു.
അതെസമയം പോത്തുകല്ല് പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സൗകര്യം ഒരുക്കില്ലെന്നും രോ​ഗം പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നു . മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും എടക്കരയിലുമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്ന് പിടിക്കുന്നത്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളോടെ പോത്തുകല്ലില്‍ കഴിഞ്ഞ ദിവസം മറ്റൊരു യുവാവ് കൂടി മരിച്ചിരുന്നു.

Continue Reading

Business

മുതിര്‍ന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍
വാഗ്ദാനം ചെയ്ത് അതുല്യ സീനിയര്‍ കെയര്‍

Published

on

കൊച്ചി: ഇന്ത്യയിലെ വയോജന പരിചരണത്തില്‍ പുതിയ സമവാക്യങ്ങള്‍ രചിച്ച അതുല്യ സീനിയര്‍ കെയര്‍ അതിന്റെ അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
ഓരോ താമസക്കാരന്റെയും അന്തസ്സും വ്യക്തിത്വവും കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് അതുല്യയുടെ തത്ത്വചിന്തയുടെ കാതല്‍. മുതിര്‍ന്ന പൗരന്മാര്‍ കേവലം പരിചരണം സ്വീകരിക്കുന്നവരല്ല, മറിച്ച് സമ്പന്നമായ ജീവിതാനുഭവങ്ങളും അറിവും അര്‍ത്ഥവത്തായ ഇടപഴകലും തേടുന്ന വ്യക്തികളാണെന്ന് അതുല്യ തിരിച്ചറിയുന്നു. അവരുടെ ചിന്തയിലും പ്രവൃത്തിയിലും ഒറ്റപ്പെടുന്ന അവസ്ഥ കയറിക്കൂടാതെ അവരുടെ അഭിനിവേശങ്ങള്‍ പിന്തുടരാനും താല്‍പര്യപ്രദമായ പ്രവര്‍ത്തന മേഖലകളില്‍ പങ്കെടുക്കാനും ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും പ്രോത്സാഹിപ്പിക്കുന്ന ഒരു ഊര്‍ജ്ജസ്വലമായ സമൂഹത്തെയാണ് അതുല്യ വളര്‍ത്തിയെടുക്കുന്നത്.
വ്യക്തിഗത പരിചരണത്തിനാണ് അതുല്യ മുന്‍ഗണന നല്‍കുന്നുത്. ഓരോ താമസക്കാര്‍ക്കും അവരുടെ തനതായ ആവശ്യങ്ങള്‍, മുന്‍ഗണനകള്‍, ആരോഗ്യ സാഹചര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി അനുയോജ്യമായ പ്ലാനുകള്‍ തയ്യാറാക്കുന്നു. ഈ വ്യക്തിഗത സമീപനം മുതിര്‍ന്നവര്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അതിലൂടെ അവരുടെ ജീവിത നിലവാരവും ഉയര്‍ത്തുന്നു. അതുല്യയുടെ അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങള്‍ 24/7 സുരക്ഷാ നടപടികള്‍, ഓണ്‍-കോള്‍ മെഡിക്കല്‍ സഹായം, ഡയറ്റീഷ്യന്‍മാരുടെ സേവനം എന്നിവ ഉള്‍പ്പെടെ സമഗ്രമായ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, മുതിര്‍ന്നവരുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷമാണ് അതുല്യ സൃഷ്ടിച്ചെടുക്കുന്നത്.
വ്യക്തിഗത പരിചരണത്തിന് മുന്‍ഗണന നല്‍കുന്നതിലൂടെയും സമഗ്രമായ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും വൈകാരിക ക്ഷേമത്തിനായുള്ള നിരന്തരമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിലൂടെയും, അതുല്യ സീനിയര്‍ കെയര്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു പുതിയ പ്രതീക്ഷയാണ് തുറന്നുവയ്ക്കുന്നത്.
പരമ്പരാഗത വൃദ്ധസദനങ്ങളും അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങളും മുതിര്‍ന്നവര്‍ക്ക് പരിചരണം നല്‍കുക എന്ന ഉദ്ദേശ്യം നിറവേറ്റുന്നുണ്ടെങ്കിലും, അവരുടെ സമീപനങ്ങളും അവര്‍ വാഗ്ദാനം ചെയ്യുന്ന ജീവിത നിലവാരവും പുതിയ കാലഘട്ടത്തിന് അനുസൃതമാക്കാന്‍ ശ്രമിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യക്തിഗത പരിചരണത്തിന് ഊന്നല്‍ നല്‍കി, സമഗ്രമായ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി, മുതിര്‍ന്ന പൗരന്മാരുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം പരിപാലിക്കുകയും ചെയ്തുകൊണ്ട് പ്രായമായവരുടെ ജീവിതത്തെ പുനര്‍നിര്‍വചിക്കുന്നതില്‍ അതുല്യ സീനിയര്‍ കെയര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

Continue Reading

Health

വില്ലനാണ് പാരസെറ്റാമോള്‍: അമിതോപയോഗം മാരക വിപത്തെന്ന് കണ്ടെത്തല്‍

Published

on

തിരുവനന്തപുരം: പനി, തലവേദന, ശരീര വേദന, ജലദോഷം അങ്ങനെ അസുഖം ഏതുമാകട്ടെ ഉടനടി പരിഹാരത്തിന് നാം ആശ്രയിക്കുന്നത് മരുന്നുകളില്‍ സുപരിചിതമായ പാരസെറ്റാമോള്‍ ഗുളികകളേയാണ്. കാലങ്ങളായുള്ള വിശ്വാസത്തിന്റെ പര്യായം കൂടിയാണ് പാരസെറ്റാമോള്‍ ഗുളികകള്‍. വളരെ വേഗത്തില്‍ വേദനയില്‍ നിന്ന് ആശ്വാസം പകരുമെന്നതും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നതും ഈ ഗുളികകളുടെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സ്ഥിരമായി പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുകയാണ് എഡിന്‍ബെര്‍ഗ് സര്‍വകലാശാല. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പാരസെറ്റാമോള്‍ അധികമായി ഉപയോഗിക്കുന്നത് ഗുരുതരവും മാരകവുമായ കരള്‍ രോഗത്തിന് കാരണമാകുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അമിതമായി പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ കുറിച്ച് സര്‍വകലാശാല പറയുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വേദനയില്‍ നിന്ന് രക്ഷ നേടാന്‍ ശരാശരി നാല് ഗ്രാം പാരസെറ്റാമോള്‍ വരെയാണ് അസുഖ സമയത്ത് ഉപയോഗിക്കാവുന്നത്. പാരസെറ്റാമോള്‍ കാരണം കരള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന പ്രശനങ്ങളെക്കുറിച്ച് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍മാര്‍ പഠനം നടത്തിയത് എലികളിലും മനുഷ്യരിലുമാണ്. എഡിന്‍ ബെര്‍ഗ് സര്‍വകലാശാലയിലെയും ഒസ്ലോ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ക്ക് പുറമേ സ്‌കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസ് സംഘവും പഠനത്തില്‍ പങ്കാളികളായിരുന്നു.

കരള്‍ രോഗത്തിന് പാരസെറ്റാമോളിന്റെ അമിതമായ ഉപയോഗം കാരണമാകുമെന്നതരത്തിലുള്ള ആദ്യത്തെ പഠന റിപ്പോര്‍ട്ടാണ് എഡിന്‍ബെര്‍ഗ് സര്‍വകലാശാലയുടേത്. പാരസെറ്റാമോള്‍ കാരണമുണ്ടാകുന്ന കരള്‍ രോഗം മഞ്ഞപ്പിത്തം, ലിവര്‍ സിറോസിസ്, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കാരണം കരളിനുണ്ടാകുന്ന മോശം അവസ്ഥയുമായി സാമ്യമുള്ളതാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സയന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured