Connect with us
48 birthday
top banner (1)

Featured

നടക്കുന്നത് ഏകാധിപത്യം, ജനാധിപത്യ രാജ്യമെന്നത് ചരിത്രമാകും ; രമേശ് ചെന്നിത്തല

Avatar

Published

on

പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ് മോദി സർക്കാർ. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ഈ രാഷ്ട്രീയവേട്ട പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയുടെ പ്രതികരണം. ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുമ്പോള്‍, നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പും തിരിച്ചടിക്കുന്നു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് ;

Advertisement
inner ad

1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ച് കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ഈ രാഷ്ട്രീയവേട്ട പ്രതിപക്ഷത്തെ തളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യും. പ്രതിപക്ഷത്തെ വേട്ടയാടാനും എതിർശബ്ദം അടിച്ചമർത്താനും സിബിഐയെയും ഇ.ഡിയെയും ഉപയോഗിക്കുകയാണ് മോദി സർക്കാർ. നിർണായകമായ പാർലമെൻറ് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ ആത്മവിശ്വാസക്കുറവിനെയാണ് ഇത് കാണിക്കുന്നത്.

ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുമ്പോൾ, ഏതു മാർഗം ഉപയോഗിച്ചും പ്രതിപക്ഷത്തെ തളർത്താൻ ശ്രമിക്കുമ്പോൾ, ഫലത്തിൽ ജനാധിപത്യത്തെ തന്നെയാണു ഭരണകൂടം നിശ്ശബ്ദമാക്കുന്നത്. ത​ങ്ങ​ൾ​ക്കെ​തി​​രാ​യ ചെ​റു​നീ​ക്ക​ങ്ങ​ൾ​പോ​ലും ത​ച്ചു​ട​ക്കു​ക എ​ന്ന ഹീ​ന​ത​ന്ത്ര​മാ​ണി​ത്. ലോകത്തിനു മുന്നിൽ എക്കാലത്തും ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമെന്നു വാഴ്ത്തപ്പെട്ടുപോന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ ജനാധിപത്യത്തിന്റെ അവസ്ഥയോർത്ത് ആശങ്കപ്പെടാതെ വയ്യ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നുവെന്ന് ലോകം പറയേണ്ടിവരുന്ന അവസ്ഥയിലേക്കാണ് ഭരണാധികാരികളുടെ പ്രവർത്തനം പോകുന്നത്. ജനത്തിനായി ശബ്ദിക്കുകയെന്നതും അവർക്കായി ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്. സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. എന്നാൽ, ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുന്ന രീതി ചെറുക്കപ്പെടേണ്ടതാണെന്നും രമേശ് ചെന്നിത്തല കുറിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷന് പിന്നാലെ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

Published

on

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടികൾ തുടരുകയാണ്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷൻ ജി.എൽ ശർമ്മ അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിലേക്ക് എത്തിയത്.

ബി.ജെ.പി സീറ്റ് നിഷേധിച്ചതിൻ്റെ അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഈ കൂടുമാറ്റം എന്ന വിലയിരുത്തലും ശക്തമാണ്. കർഷക സമരം മുതൽ വിനേഷ് ഫോഗട്ടിൻ്റെ ഒളിപിക്സ് മെഡൽ നഷ്ട‌ം വരേയുള്ള വിവിധ ഘടകങ്ങൾ ഹരിയാനയിൽ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങളിൽ നിഷേധാത്മക നിലപാടായിരുന്നും ബിജെപി കൈക്കൊണ്ടത്. ഏറ്റവും കൂടുതൽ ഗുസ്‌തി താരങ്ങൾ ഉള്ള ഹരിയാനയിൽ ഒരിക്കൽപ്പോലും അവർക്കൊപ്പം നിൽക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നില്ല.ഭരണവിരുദ്ധ വികാരം കൂടി ശക്തമായതോടെ ഹരിയാനയിൽ ബിജെപി നിലംതൊടില്ലെന്നുറപ്പായിരിക്കുകയാണ്.

Advertisement
inner ad

നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. ജി.എൽ ശർമ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോൺഗ്രസിൽ ചേർന്നത് എന്നതാണ് ശ്രദ്ധേയം. ശർമ്മയ്ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. ഹരിയാന സർക്കാരിൽ ക്ഷീര വികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ്മ. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിൻ്റെ ചെറുമകനായ ആദിത്യ ദേവി ലാൽ ഞായറാഴ്ച ബി ജെ പി വിട്ട് ഇന്ത്യൻ നാഷണൽ ലോക്‌ദളിൽ ചേരുകയും ദബ്വാലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ദേവിലാൽ കുടുംബത്തിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെയാളാണ് ആദിത്യ.

സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് ബി ജെ പിയുടെ ബച്ചൻ സിംഗ് ആര്യയും പാർട്ടി വിട്ടിട്ടുണ്ട്. രതിയ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ലക്ഷ്മ‌ൺ നാപയും ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച രാജിവച്ചിരുന്നു. മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി മുൻ ബിജെപി സംസ്ഥാന മന്ത്രി കരൺ കാംബോജും കഴിഞ്ഞ ആഴ്ച‌ പാർട്ടി വിട്ടു. ഒരുവശത്ത് പാർട്ടിയിലെ കൊഴിഞ്ഞുപോക്കലുകളും, മറുവശത്ത് ഭരണവിരുദ്ധവികാരവും ബിജെപിയെ പിടിച്ചുകുലുക്കുകയാണ്.

Advertisement
inner ad
Continue Reading

Featured

സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍

Published

on

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ആര്‍.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം പറഞ്ഞു.

ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതും ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂര്‍ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.

Advertisement
inner ad

മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീര്‍ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആര്‍.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.

പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കില്‍ ഇങ്ങനെയാണോ പറയുന്നത് തെറ്റാണെന്നു പറയാന്‍ പോലും പറ്റുന്നില്ല. അതാണ് സി.പി.എമ്മിലെ ജീര്‍ണതയുടെ ഏറ്റവും വലിയ അടയാളം.സ്വര്‍ണക്കള്ളക്കടത്തും കൊടകര കുഴല്‍പ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാല്‍ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു തവണ ജയിലിലായി.

Advertisement
inner ad

സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

കങ്കണയുടെ ബാന്ദ്രയിലെ ബംഗ്ലാവ് വിറ്റതായി റിപ്പോര്‍ട്ട്

Published

on

മുംബൈ: നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വിറ്റതായി റിപ്പോര്‍ട്ട്. 2017 ല്‍ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്കാണ് നടി വിറ്റതെന്നാണ് വിവരം.

ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷന്‍ ഹൗസ് ഓഫീസ് വില്‍പ്പനയ്ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പേരോ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇതു കങ്കണയുടെ ഓഫീസ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിര്‍മിച്ച എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ എമര്‍ജന്‍സിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Advertisement
inner ad

2020 ല്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബി എം സി) പരിശോധനക്ക് വിധേയമാക്കി, അനധികൃത നിര്‍മ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബര്‍ ഒമ്പതിന്‌ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ പിന്നീട് ബി എം സിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു, എന്നാല്‍ 2023 മെയില്‍ ഈ കേസ് ഉപേക്ഷിച്ചു.2022 ഡിസംബറില്‍ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലാണ് ഈ വസ്തു വ്യാപിച്ചു കിടക്കുന്നത്.

Advertisement
inner ad
Continue Reading

Featured