Connect with us
48 birthday
top banner (1)

Cinema

നടി കനകലതയ്ക്ക് എന്തു പറ്റി? സഹോദരി വെളിപ്പെടുത്തുന്നത് കരളലയിക്കുന്ന കഥ

Avatar

Published

on

കൊല്ലം: നടി കനകലത എവിടെ? അല്ലെങ്കിൽ കനകലതയ്ക്ക് എന്തു പറ്റി? ഈചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അവയുടെ ഉത്തരം മാത്രം ആരും തന്നില്ല. ഇപ്പോഴിതാ നടിയെക്കുറിച്ചുള്ള വിവരങ്ങളുമായി സഹോദരി വിജയമ്മ രം​ഗത്തെത്തിയിരിക്കുന്നു.

ഒരു കാലത്ത് ജനപ്രിയ സിനിമകളിലെ നായികയും പ്രതിനായികയുമായി തിളങ്ങിയ ചലച്ചിത്രതാരം കനകലത മറവിയുടെ ലോകത്ത് സ്വന്തം പേരു പോലും മറന്ന് മരിച്ചു ജീവിക്കുന്നു. മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനകലത. നാടക രംഗത്തിലൂടെ അഭിനയ ലോകത്ത് എത്തിയ കനകലത മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി താരം സിനിമയിൽ നിന്നും സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഈ വർഷമാദ്യം റിലീസായ പൂക്കാലമാണ് കനകലത അവസാനമായി അഭിനയിച്ച ചിത്രം. ഇപ്പോഴിതാ അതിനു പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനകലതയുടെ സഹോദരി വിജയമ്മ.

Advertisement
inner ad

പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലത. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, മര്യാദക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നടി. 2021 ഡിസംബർ തൊട്ടാണ് ഓരോരോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്നും തോന്നി. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവൾ അക്കാര്യം വിടും.

ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആർഎ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നു. കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെയായി. ഇപ്പോൾ ട്യൂബ് വഴിയാണ് ഭക്ഷണം ഇറക്കുന്നത്. സഹോദരി വിജയമ്മ ഒരു പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ കരളലിയിക്കുന്ന കഥ പറഞ്ഞത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ചിരിപ്പോര് ഉറപ്പ്: തെക്ക് വടക്ക് സിനിമ ട്രെയിലർ പുറത്ത്; വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര

Published

on

കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയിലറിന്റെയും മുഖ്യവിഷയം.

Advertisement
inner ad

അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്. ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

Advertisement
inner ad
Continue Reading

Cinema

‘തെക്ക് വടക്ക് ‘ ട്രെയിലർ പുറത്ത്; വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര

Published

on

കൊച്ചി: ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവ താര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Advertisement
inner ad

സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് ട്രെയിലറിന്റെയും മുഖ്യവിഷയം.

അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവ്വഹിക്കുന്നത്.

Advertisement
inner ad

റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാറക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

Advertisement
inner ad

സുരേഷ് രാജനാണ് ഡിഒപി. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

Advertisement
inner ad
Continue Reading

Cinema

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ്

Published

on

കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ച് പണിയണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനക്ക് കത്ത് നല്‍കി.

നിലവിലെ കമ്മിറ്റിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചു. സംഘടനയുടെ യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വായിക്കുകയുണ്ടായി.

Advertisement
inner ad

കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ അനില്‍ തോമസ് പറഞ്ഞത്. കത്ത് അയക്കുന്നതിന് മുമ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. കത്തിനെ കുറിച്ച് എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞിരുന്നില്ല.സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളത്. ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണം. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും സാന്ദ്ര തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.

നിര്‍മാതാക്കളുടെ സംഘടനയില്‍ ഒരു വലിയ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured