Thiruvananthapuram
പക്ഷികളോട് എന്തിനീ ക്രൂരത…
കാട്ടാക്കട: ഊരൂട്ടമ്പലം നീറമൺകുഴിയിൽ പ്രവർത്തിച്ചിരുന്ന ബ്രദേഴ്സ് പെറ്റ് ഷോപ്പിലെ വിവിധയിനം പക്ഷികളെ തീവച്ചു കൊന്നതായി കണ്ടെത്തി. ചപ്പാത്ത് സ്വദേശി ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിലാണ് കഴിഞ്ഞദിവസം രാത്രിയിൽ ഈ ക്രൂരത കാണിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഷോപ്പ് തുറന്നപ്പോഴാണ് വിവിധയിനം പക്ഷികൾ ഉൾപ്പെടെയുള്ള ജീവികൾ ചൂടേറ്റും പുകയും കൊണ്ട് ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. ഇരുട്ടിന്റെ മറവിൽ ലഹരിക്ക് അടിമകളായ സാമൂഹ്യവിരുദ്ധരുടെ തേർവാഴ്ചകളാണ് ഈ പ്രദേശത്ത് എന്ന് നാട്ടുകാർ ആരോപിക്കുന്നു ഫോറൻസിക് വിഭാഗവും മാറനല്ലൂർ പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധനകൾ നടത്തി കേസ് രജിസ്റ്റർ ചെയ്തു.
Kerala
മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണമെന്ന് ആശ്യപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി .
ദേശവിരുദ്ധർക്ക് നേരെ എന്ത് നടപടി സ്വീകരിച്ചു. ആരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വിവരം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
Kerala
അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ കൂടാതെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.അഞ്ചിന് ഇടുക്കി, മലപ്പുറം ജില്ലകളിലും ആറാം തീയതി തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ഏഴാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങൾക്കും ഉയർന്ന തിരമാല- കള്ളക്കടൽ പ്രതിഭാസ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
Featured
മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി കര്‍ട്ടനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന് വിവരം ലഭിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പി.ആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി എന്നാലോചിക്കണം. ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന്‍ ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നതുറപ്പാണ്.
മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്. മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുകയെന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖത്തിലൂടെ സംഘ് പരിവാര്‍ നിര്‍വഹിച്ചിരിക്കുന്നത്.ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്‍. ആ മുഖം മിനുക്കാന്‍ ഇനി ഒരു പിആര്‍ ഏജന്‍സിക്കും ആവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഒരു പി.ആര്‍ ഏജന്‍സിയെ നിയമിച്ചു എന്ന വെറുമൊരു വിഷയമല്ല, മറിച്ച് ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ച പി. ആര്‍ ഏജന്‍സിയെ കേരളത്തിലെ സി.പി.എം മുഖ്യമന്ത്രി നിയോഗിച്ചു എന്നതാണ് പ്രധാനം. ഈ ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി മാധ്യമഅഭിമുഖങ്ങള്‍ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെ സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഒരു പി.ആര്‍ ഏജന്‍സിക്ക്് അഭിമുഖത്തില്‍ മാറ്റം വരുത്താന്‍ ആവുക. മുഖ്യമന്ത്രി അതിനു മുമ്പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതാണ്. ബി.ജെ.പി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനാണ് ഇത് ഇംഗ്ളീഷ് ദേശീയ മാധ്യമത്തിന് കൊടുത്തത്. അവരെ സന്തോഷിപ്പിച്ച ശേഷം വിവാദമായപ്പോള്‍ പിന്‍വലിച്ചു കൈകഴുകാന്‍ ശ്രമിക്കുന്നു.
പിണറായി വിജയന്‍ പൂര്‍ണമായും ബി.ജെ.പിക്ക് അടിമപ്പെട്ട് സംഘപരിവാറിന്റെ ജിഹ്വയായി മാറിയിരിക്കുന്നു. വളരെ ആപല്‍ക്കരമായ അവസ്ഥയാണിത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകേന്ദ്രമായി നിലനിര്‍ത്തുകയെന്നാണ് പിണറായിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇതിനു പകരം ബി.ജെ.പിക്കു വേണ്ടി കടുത്ത ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച് കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയാണ് പിണറായി.
പുരം പൊളിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിക്കു വിജയത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തത് എന്തിനാണെന്നും വിശ്വസ്തനായ എ.ഡി.ജി.പിയെ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു പറഞ്ഞു വിട്ടത് എന്തിനാണെന്നും ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യമാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിലെ വിശ്വസ്തര്‍ക്കും സ്വതന്ത്രമായി മാഫിയ പ്രവര്‍ത്തനം തുടരാനുള്ള സ്വാതന്ത്രം കേന്ദ്രം നല്‍കുന്നു. പകരം ബി.ജെ.പിയുടെ അജണ്ട അവര്‍ക്കു വേണ്ടി പിണറായി വിജയന്‍ നടപ്പാക്കുന്നു.
മലപ്പുറത്തെ താറടിച്ചു കാണിക്കുകയെന്നത് മുഖ്യമന്ത്രിയുടെ മാത്രം അജണ്ടയല്ല. അന്‍വര്‍ പ്രശ്നം ഒരു കാരണമാക്കി എടുത്ത് മുഖ്യമന്ത്രി സംഘ പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. പിണറായി വിജയന്‍ മാപ്പു പറഞ്ഞു സ്ഥാനമൊഴിയണെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login