Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

ഭീകരവാദിയെ പിടിക്കുന്നത് പോലെ അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ചെയ്ത കുറ്റമെന്ത്?: കെ.സി വേണുഗോപാല്‍

Avatar

Published

on

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റു ചെയ്ത നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
അധികാര മുഷ്‌ക്കിലും ധാര്‍ഷ്ട്യത്തിലും അഭിരമിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുടെയും അയാളുടെ ഓഫീസിലെ കാക്കിയിടാത്ത അഭിനവ ഡി.ജി.പിയുടെയും പകല്‍സ്വപ്നത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റ്. ഭീകരവാദിയെ പിടിച്ച് കൊണ്ടുപോകുന്ന വിധം അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ എന്ത് കുറ്റമാണ് ചെയ്തത്. ഒരുപാട് പോലീസ് നരയാട്ട് കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന്  മുഖ്യമന്ത്രിയുടെ ഇത്തരം  ഉത്തരവുകള്‍ അതേപടി നടപ്പിലാക്കാന്‍ പുറപ്പെടുന്ന പൊലീസ് ഏമാന്‍മാര്‍ വിസ്മരിക്കരുത്. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന പൊതുപ്രവര്‍ത്തകരെ പോലീസിനെ  ഉപയോഗിച്ച് നേരിടുന്നത് ഫാസിസ്റ്റ് നടപടിയാണ്. അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഒരു കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോയെന്ന് സിപിഎം വിലയിരുത്തിയാല്‍ നന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ കേസെടുക്കുന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. എന്നാല്‍ ഇത്തരത്തില്‍ പുലര്‍ച്ചെ വീടുവളഞ്ഞ് ഒരു പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കോടതിയില്‍ ചെന്നാല്‍ ജാമ്യം ലഭിക്കുന്ന പതിവ് വകുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ഒന്നുമില്ലാത്ത ഈ കേസില്‍ എന്താടിസ്ഥാനത്തിലാണ് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയുമൊക്കെ പ്രതിസന്ധിയിലേക്ക് തള്ളിവിടാമെന്നാണ് കരുതുന്നതെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയമായും നിയമപരമായും രാഹുലിനോടൊപ്പം ശക്തമായി കോണ്‍ഗ്രസ് അണിനിരക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

കൊൽക്കത്തയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ

Published

on

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐകുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.

കൊൽക്കത്ത സീൽദയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ട് 58 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒൻപതിനാണ് കുറ്റകൃത്യം ചെയ്‌തത്. ജൂനിയർ ഡോക്ടർ സെമിനാർ ഹാളിൽ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കൂടുതൽ സാധ്യതകൾ തുടർന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Delhi

എഡിജിപി അജിത് കുമാറിനെ മാറ്റിയത് ആർഎ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്ന്; ഷാ​ഫി പ​റ​മ്പി​ൽ എം​പി

Published

on

ന്യൂ​ഡ​ൽ​ഹി: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ ആ​ർ​എ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്നാ​ണ് ഗ​തി​കെ​ട്ട് മാ​റ്റി​യ​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പോ​ലീ​സ് യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും അ​ജി​ത് കു​മാ​റി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സെ​ക്ക​ന്‍റ് പോ​ലും വൈ​കാ​തെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി വൈ​കി​യ​തെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

Advertisement
inner ad

അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യാ​ണ്. മ​ല​പ്പു​റ​ത്തെ മാ​ത്ര​മ​ല്ല ഒ​രു സം​സ്ഥാ​ന​ത്തെ ത​ന്നെ​യാ​ണ് ഇ​തി​ലൂ​ടെ ഒ​റ്റു​കൊ​ടു​ത്ത​ത്.

മ​ല​പ്പു​റ​ത്തെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കി മു​ദ്ര​കു​ത്തി​യ​തി​നു പി​ന്നി​ൽ ആ​ർ​എ​സ്‌​എ​സ് അ​ജ​ണ്ട​യാ​ണ്. സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു കി​ട​ക്കു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​തു​പോ​ലൊ​രു വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് എ​ന്തി​നാ​ണെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Advertisement
inner ad
Continue Reading

Cinema

ലഹരിക്കേസ് പ്രതി ഓം പ്രകാശിനെ സന്ദർശിച്ചവരിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും

Published

on

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പോലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് ഓം പ്രകാശ്. കൊച്ചി മരട് പൊലീസാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടായതിനാലാണ് പൊലീസ് പരിശോധന നടത്തിയത്.

Advertisement
inner ad
Continue Reading

Featured