Connect with us
48 birthday
top banner (1)

Kerala

തണ്ണീർത്തട പഠനകേന്ദ്രം ഇനീഷ്യേഷൻ വർക്ക്ഷോപ്പ്

Avatar

Published

on

ശാസ്താംകോട്ട: സംസ്ഥാന തണ്ണീർത്തട അതോറിറ്റി,  വെറ്റ്‌ലാൻഡ്‌സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യ, കെഎസ്എം ഡിബി കോളെജ്  ഭൂമിത്രസേന ക്ലബ്ബ്, ബോട്ടണി ഡിപ്പാർട്ട്മെന്റ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തണ്ണീർത്തട പഠനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഇനീഷ്യേഷൻ വർക്ക്ഷോപ്പ്  കെ.എസ്.എം ഡിബി കോളജിൽ സംഘടിപ്പിച്ചു.
 ശിൽപശാല കെ എസ് എം ഡി ബി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി. പ്രകാശ്  ഉദ്ഘാടനം ചെയ്തു.  സംസ്ഥാന തണ്ണീർത്തട അതോറിറ്റി  പരിസ്ഥിതി പ്രോഗ്രാം മാനേജർ ഡോ. ജോൺ സി. മാത്യു  പ്രഭാഷണം നടത്തി. തണ്ണീർത്തട സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം ഭൂമിത്രസേനാ ക്ലബ്ബിന് വേണ്ടി ക്ലബ്ബ്  ഫാക്കൽറ്റി-ഇൻ -ചാർജ്  ലക്ഷ്മി ശ്രീകുമാർ, വെറ്റ്‌ലാൻഡ്‌സ് ഇൻ്റർനാഷണൽ സൗത്ത് ഏഷ്യയിലെ സീനിയർ ടെക്‌നിക്കൽ ഓഫീസർ ഹർഷ് ഗണപതിയിൽ നിന്നും ഏറ്റുവാങ്ങി.
 ദയാദ്ര മണ്ഡൽ, തണ്ണീർത്തടങ്ങൾ, അവയുടെ തരങ്ങൾ, പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ആശയം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഡയാന ദത്ത,  അതുൽ പ്രസാദ്, ആദർശ്, ശ്യാം, സ്മിത തുടങ്ങിയവരെ  വെറ്റ്ലാന്റ് മിത്രങ്ങളായി തിരഞ്ഞെടുത്തു. ഡോ. ഗീതാകൃഷ്ണൻ നായർ , ലൈബ്രേറിയൻ ഡോ.പി.ആർ ബിജു, ഭൂമിത്രസേനാ ക്ലബ്ബ്  കോ ഫാക്കൽറ്റി-ഇൻ ചാർജ് ഡോ.പ്രീത ജി. പ്രസാദ്,  സംസ്ഥാന തണ്ണീർത്തട അതോറിട്ടിയിലെ ശാസ്ത്രഞ്ജരുമായ  അരുൺകുമാർ, അമൃത, നിവേദിത, ഹരി കുറിശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ ബാബുജി, രശ്മിദേവി,  ഭരത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured