Connect with us
48 birthday
top banner (1)

News

വെസ്റ്റ് കല്ലട സഹകരണ ബാങ്ക് ഭരണം വീണ്ടും യുഡിഎഫിന്

Avatar

Published

on

ശാസ്താംകോട്ട : വെസ്റ്റ് കല്ലട സർവ്വീസ് സഹകരണ ബാങ്ക്തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് ഉജ്ജ്വല വിജയം.ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്.കല്ലട ഗിരീഷ്,എ.കെ സലീബ്,മോഹനൻ പിള്ള,സെബാസ്‌റ്റ്യൻ,ജാസ്മിൻ, ജ്യോതിസ് രാജു,ശൈലജ,സുബ്രഹ്മണ്യൻ,സുരേഷ് ചന്ദ്രൻ എന്നിവരാണ് യുഡിഎഫ് പാനലിൽ വിജയിച്ചവർ.വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഞായർ രാവിലെ മുതലാണ് വോട്ടെടുപ്പ് നടന്നത്.ഡിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് പ്രസിഡന്റുമായ കല്ലട ഗിരീഷിന്റെ നേതൃത്വത്തിലുള്ള പാനലും പടിഞ്ഞാറെ കല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.യശ്‌പാലിന്റെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് വാശിയേറിയ പോരാട്ടം നടന്നത്.20 വർഷത്തിനു ശേഷമാണ് ബാങ്കിൽ തെരഞ്ഞെടുപ്പ് നടന്നത്.ബാങ്കിന്റെ രൂപീകരണം മുതൽ കോൺഗ്രസ് നേതൃത്വത്തിലാണ് ഭരണം നടത്തി വരുന്നത്.40 വർഷക്കാലം പ്രസിഡന്റായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി കാരുവളളിൽ ശശിയുടെ നേതൃത്വത്തിൽ ബാങ്കിനെ വൻ വളർച്ചയിലേക്കാണ് എത്തിച്ചത്.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.നേതാക്കളായ പി.ജർമ്മിയാസ്,എം.വി ശശികുമാരൻ നായർ,കാരുവളളിൽ ശശി,വൈ.ഷാജഹാൻ,ബി.ത്രിദീപ് കുമാർ,തുണ്ടിൽ നൗഷാദ്,കടപുഴ മാധവൻ പിള്ള,കാരാളി വൈ.എ. സമദ്,ഉല്ലാസ് കോവൂർ,ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11 .30 വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

Continue Reading

Featured