മലയാറ്റൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കാലടി: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് എട്ടാം വാർഡിൽ കാരി കൊത്താൻ സജിയുടെ വീടിന്റെ സമീപമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരുന്ന കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഇടിഞ്ഞ് താഴ്ന്നത് കാണുന്നത്. ജെ.സി ബി ഉപയോഗിച്ച്‌ മണ്ണിട്ട് നികത്തിയെങ്കിലും കിണർ ഇപ്പോഴും താഴ്ന്ന് കൊണ്ടിരിക്കുകയാന്നെന്ന്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബിജി സെബാസ്റ്റ്യൻ പറഞ്ഞു. സംഭവം അറിഞ്ഞ് വില്ലേജ് ഓഫീസർ പി.ടി ഉണ്ണികൃഷ്ണൻ സ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചു.

Related posts

Leave a Comment