പുഷ്പമേളയെ വരവേറ്റ് കൊച്ചി ലുലു ഫ്ലവർ ഫെസ്റ്റിൽ ആയിരിത്തിലധികം വൈവിധ്യങ്ങൾ

കൊച്ചി : പുഷ്പ – ഫല -സസ്യങ്ങളുടെ വൈവിധ്യം നിറച്ച് ലുലുമാളിൽ സംഘടിപ്പി ക്കുന്ന ലുലു ഫ്ലവർ ഫെസ്റ്റ് 2022 പുഷ്പമേള കൊച്ചിക്ക് വേറിട്ട അനുഭവമായി. നാല് ദിവസം നീളുന്ന പുഷ്പമേളയുടെ ആദ്യദിനംതന്നെ നിരവധിപേർ പ്രദർശനം കാണാനും ആകർഷകമായവ സ്വന്തമാക്കാനും എത്തി.

ഇൻഡോർ – ഔട്ട്ഡോർ ഗാർഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങൾ, വായു ശുദ്ധീകരിക്കുന്ന സസ്യങ്ങൾ, പല വർണ്ണങ്ങളിലുള്ള റോസ, ബോഗൺവില്ല, നാല് ദിവസം വരെ വാടാതെ നിൽക്കുന്ന തായ് ലാണ്ട് ചെമ്പരത്തി എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.മേളയെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം വളരെ ചെറിയകാലംകൊണ്ട് തന്നെ ഫലം തരുന്ന വൃക്ഷത്തൈകളാണ്.

ഹോർട്ടികൾച്ചർ, ഫ്ലോറി കൾച്ചർ, ലാൻഡ്സ്കേപ്പ്, ഗാർഡനിംഗ് & ബൊട്ടാണിക്കൽ വിഭാഗങ്ങളായ സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, വളങ്ങൾ, പൂക്കൾ. കള്ളിച്ചെടികളും ചൂഷണ സസ്യങ്ങളും, പൂച്ചെടികളും, എല്ലാ സീസണൽ പഴങ്ങളും, ദേശീയ അന്തർദേശീയ പഴങ്ങളും, ചെടികളുടെ വളം, തൂക്കുചെടികളും, റോസാപ്പൂക്കൾ, ഓർക്കിഡുകൾ, ആന്തൂറിയം എന്നിവയുടെ വിശാലമായ ശ്രേണികൾ, മികച്ച ഗുണമേന്മയുള്ള വിത്തുകൾ, വളങ്ങൾ, ഔഷധസസ്യങ്ങൾ, അപൂർവ്വവുമായ സസ്യങ്ങൾ, കല ശേഖരണങ്ങൾ എല്ലാം ഉണ്ടാകും.ലുലു മാളിൽ ഞായറാഴ്ചവരെയാണ് പുഷ്പമേള

Related posts

Leave a Comment