വെബ്സൈറ്റ് തകരാര്‍ഃ പ്ലസ് വണ്‍ പ്രവേശനം അവതാളത്തില്‍

കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലസ് വണ്‍ പ്രവേശന പോര്‍ട്ടല്‍ തകരാറിലായതിനാല്‍ ആയിരക്കണക്കിനു കുട്ടികള്‍ക്ക് അലോട്ട്മെന്‍റിനെക്കുറിച്ചുള്ള വിവരം ലഭ്യമായില്ല. ഇന്നു രാവിലെയാണ് ആദ്യഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ പല സ്ഥലങ്ങളിലും വെബ്സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല. അലോട്ട് മെന്‍റ് വിവരം മനസിലാക്കി പ്രവേശനം നേടാനുള്ള അവസരമാണ് ഇതുവഴി നിഷേധിക്കപ്പെട്ടത്. രാവിലെ മുതല്‍ ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ ഇപ്പോഴും അതു പരിഹരിക്കപ്പെട്ടില്ല. നാളെ മുതലാണു പ്രവേശനം. ഇന്നു തന്നെ തകരാര്‍ പരിഹരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ നിന്ന് അറിയിപ്പുണ്ടായി.

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവണം പ്രവേശന നടപടികളെന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

സംസ്ഥാനത്ത് പ്ലസ് വൺ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടമില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേർക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.

കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെന്‍റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

Related posts

Leave a Comment