വെബ്സൈറ്റ് തകരാർ; ഓല സ്കൂട്ടർ വിൽപ്പന 15 മുതൽ

വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ വെബ്സൈറ്റ്സാങ്കേതിക തകരാറുകൾ മൂലം ഓൺലൈൻ വ്യവസ്ഥയിൽ ഇ സ്കൂട്ടറുകളായ ‘എസ് വണ്ണി’ന്റെയും എസ് വൺ പ്രോ’യുടെയും വിൽപ്പന ആരംഭിക്കാനിരുന്ന ഓല ഇലക്ട്രിക്കിന്റെ പദ്ധതി നീട്ടിയതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ സ്വാതന്ത്ര ദിനത്തിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഇ സ്കൂട്ടറുകളായ ‘എസ് വണ്ണും’ എസ് വൺ പ്രോ’യും അരങ്ങേറ്റം കുറിച്ചത്.

സാങ്കേതിക തകരാറുകൾ മൂലം ഇ സ്കൂട്ടറുകളുടെ ഓൺലൈൻ വിൽപ്പന ആരംഭിക്കുന്നത് 15നു മാറ്റുകയാണെന്ന് ഓല ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ അറിയിച്ചു.പൂർണമായും ഡിജിറ്റൽ ശൈലിയിലുള്ള വിൽപ്പന നടപടികളാവും ഓല പിന്തുടരുക. വാഹന വായ്പയ്ക്കുള്ള നടപടിക്രമങ്ങൾ പോലും പൂർണമായും ഡിജിറ്റൽ രീതിയിലാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായി ഡിജിറ്റൽ രീതിയിൽ വാഹനം വാങ്ങാൻ അവസരമൊരുക്കാനാണ് ഓല ശ്രമിച്ചതെന്നും ആ ഉദ്യമം നടപ്പാക്കാനായില്ലെന്നും ഇ സ്കൂട്ടർ വാങ്ങാനായി മണിക്കൂറുകളോളം കാത്തിരുന്നവരോട് അഗർവാൾ ക്ഷമ ചോദിക്കുകയും ചെയ്തു.

കൂടാതെ നിലവിലെ വാഹന റിസർവേഷനും ക്യൂവിലെ സ്ഥാനവുമൊക്കെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം സ്കൂട്ടർ വാങ്ങാൻ അവസരം ലഭിക്കുമെന്നും, വാഹനം കൈമാറാനുള്ള തീയതികളിലും മാറ്റമില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment